കേരള പോലീസ് സഹകരണസംഘത്തിന്റെ കുടുംബസഹായത്തുകയുടെ ചെക്കുകൾ കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോലീസ് സർവ്വീസിലിരിക്കെ മരണപ്പെട്ട പത്തനംതിട്ട ഡി എച്ച് ക്യൂ യൂണിറ്റിലെ എ എസ് ഐ വി ശശി , കോയിപ്രം പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ ബിലു യു സി, പെരുമ്പെട്ടി പോലീസ്‌സ്റ്റേഷനിലെ സി പി ഓ  അനീഷ് പി സി എന്നിവരുടെ കുടുംബങ്ങൾക്ക് കേരളാ പോലീസ് സഹകരണസംഘത്തിന്റെ സി പി എ എസ് പദ്ധതി പ്രകാരമുള്ള തുകയുടെ ചെക്കുകൾ ഇന്നലെ ഉച്ചയ്ക്ക് 12.30 ന് കോയിപ്രം പോലീസ്‌സ്റ്റേഷൻ ജനമൈത്രി ഹാളിൽ വെച്ച്  ജില്ലാ പോലീസ് മേധാവി  സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സ് വിതരണം ചെയ്തു.

സഹകരണസംഘം ഡയറക്ടർ  ഐ. ഷിറാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പോലീസ് ഓഫീസേഴ്സ് അസ്സാസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ ജി സദാശിവൻ സ്വാഗതം പറഞ്ഞു. പത്തനംതിട്ട അഡീഷണൽ എസ് പി ആർ  പ്രദീപ്കുമാർ , തിരുവല്ല ഡി വൈ എസ് പി  ടി രാജപ്പൻ, കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ വി, കോയിപ്രം എസ് ഐ അനൂപ് എ, പോലീസ് ഓഫീസേഴ്സ് അസ്സാസിയേഷൻ ജില്ലാ സെക്രട്ടറി കെ ബി അജി എന്നിവർ അനുസ്മരണ പ്രഭാഷണവും പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി പ്രദീപ് കൃതജ്ഞതയും പറഞ്ഞു. ഇരു സംഘടനകളുടെയും ഭാരവാഹികളായ രാജൻ പിള്ള, ടി എൻ അനീഷ് ,രാജേഷ് ആർ സി , അൻസിം, വിജയകാന്ത്, പത്തനംതിട്ട ജില്ലാ പോലീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് എസ് അനീഷ്, പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം പരശുറാം വി പി  തുടങ്ങിയവർ സംബന്ധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...