സൗഹൃദം മുതലെടുത്ത് ഒരുമിച്ചുള്ള ഫോട്ടോ കാട്ടി പീഡനം : യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സൗഹൃദത്തിൽ ഏർപ്പെട്ട് ഒരുമിച്ചുള്ള ഫോട്ടോ എടുത്ത് കൈക്കലാക്കിയശേഷം ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കൊടുമൺ അങ്ങാടിക്കൽ തെക്ക് റോസ് ഹൗസിൽ യേശുദാസിന്റെ മകൻ മോൻകുട്ടൻ എന്നുവിളിക്കുന്ന അരുൺ എസ് (33) ആണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. 2020 ഡിസംബറിലാണ് ആദ്യം യുവതിയെ വീടിനു സമീപമുള്ള ആൾതാമസമില്ലാത്ത വീട്ടിൽ വെച്ച് പീഡിപ്പിച്ചത്. തുടർന്ന് 2021 ജനുവരിയിൽ അടൂരുള്ള ലോഡ്ജിലെത്തിച്ച് ദേഹോപദ്രവം ഏൽപ്പിച്ചശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു.

പിന്നീടുള്ള കാലയളവിലും യുവതിയെ ലൈംഗിക വേഴ്ചയ്ക്കായി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ശല്യം തുടർന്നപ്പോൾ ഗത്യന്തരമില്ലാതെ യുവതി കൊടുമൺ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. തുടർന്ന് വനിതാ പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ  കേസ് രജിസ്റ്റർ ചെയ്ത് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അന്വേഷണം ആരംഭിച്ച പോലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അങ്ങാടിക്കൽ തെക്ക് നിന്ന് കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തു. അടൂർ ജെ എഫ് എം കോടതിയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തി.

കുറ്റസമ്മതം നടത്തിയ പ്രതിയുടെ ഇന്നലെ ഉച്ചയോടെ രേഖപ്പെടുത്തി.  കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കുകയും ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഘത്തിൽ എസ് ഐ രതീഷ്, എസ് സി പി ഓമാരായ അൻസർ,  വിനീത്, സി പി ഓ മാരായ പ്രദീപ്‌, സിന്ധു, അജിത്, ജിതിൻ എന്നിവരുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...