Monday, April 29, 2024 8:05 am

അയ്യനെക്കാണാന്‍ ചൊവ്വാഴ്ച വരെ ശബരീസന്നിധിയിലെത്തിയത് രണ്ടരലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നട തുറന്ന് ആദ്യ ആറ് ദിവസം പിന്നിടുമ്പോള്‍ അയ്യനെക്കാണാന്‍ ശബരീസന്നിധിയിലെത്തിയത് 2,61,874 തീര്‍ഥാടകരാണെന്ന് ദേവസ്വം വകുപ്പുമന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ ഭക്തരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സൂചനകള്‍. നട തുറന്ന 17 ന് 47,947പേരാണ് ദര്‍ശനത്തിന് എത്തിയത്. സമാധാനപരമായ അന്തരീക്ഷത്തില്‍, പരാതികള്‍ക്കിടയില്ലാത്ത മണ്ഡലകാലമായതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ ഭക്തര്‍ ഇവിടേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി സൂചിപ്പിച്ചു.

ദര്‍ശന സമയക്രമം നീട്ടിയത് ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിട്ടുണ്ട്. രാവിലെ അഞ്ചിന് എന്നത് പുലര്‍ച്ചെ മൂന്ന് മുതലാക്കി. ഉച്ചക്കുശേഷം വൈകിട്ട് മൂന്നിനും നട തുറക്കും. ഇത് ഭക്തരുടെ കാത്തുനില്‍പ്പിനുള്ള സമയക്രമത്തിലും കുറവ് വരുത്തിയിട്ടുണ്ട്. കെ എസ് ആര്‍ടിസി ഇതുവരെ നിലയ്ക്കല്‍ – പമ്പ റൂട്ടിലും തിരിച്ചും 6693 സര്‍വീസ് നടത്തി.

ശബരിമലയിലെ വിവിധ ചികില്‍സാ കേന്ദ്രങ്ങളിലായി 9142 പേരും ചികില്‍സ തേടി. ഭക്തരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിന് മാത്രമായി പ്രത്യേക മെയില്‍ ഐഡി ആരംഭിച്ചിട്ടുണ്ട്. [email protected] ഇതില്‍ വരുന്ന പരാതികളും നിര്‍ദ്ദേശങ്ങളും അതത് ദിവസം അവലോകനം ചെയ്ത് അപര്യാപ്തതകള്‍ പരിഹരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൂര്യാഘാതം മൂലം രണ്ട് മരണം ; ഏറെ ശ്രദ്ധിക്കേണ്ടത് ഈ രണ്ട് ജില്ലകള്‍,...

0
തിരുവനന്തപുരം: സൂര്യാഘാതം മൂലം രണ്ട് മരണം സംഭവിച്ച സാഹചര്യത്തില്‍ ഏറെ ജാഗ്രതയോടെ...

ഇ​സ്ര​യേ​ലും ജോ​ർ​ദാ​നും സ​ന്ദ​ർ​ശി​ക്കാൻ ഒരുങ്ങി ആ​ന്‍റ​ണി ബ്ലി​ങ്കെ​ൻ

0
അമേരിക്ക: യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്കെ​ൻ ഇ​സ്ര​യേ​ലും ജോ​ർ​ദാ​നും സ​ന്ദ​ർ​ശി​ക്കും....

എനിക്കെതിരേ നടക്കുന്നത് ഗൂഢാലോചന, മനുഷ്യരല്ലേ തെറ്റുപറ്റാം ; ഇ.പി. ജയരാജൻ

0
കണ്ണൂർ: മാധ്യമങ്ങളെ പഴിച്ചും തനിക്കെതിരേ ഗൂഢാലോചന നടന്നെന്നും ആവർത്തിച്ച് ഇടതുമുന്നണി കൺവീനർ...

കെജ്‌രിവാളിന് ഇന്ന് നിർണായകം ; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരി​ഗണിക്കും

0
ന്യൂഡൽഹി : അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി...