Sunday, April 7, 2024 10:35 am

മാണി സി കാപ്പന്‍ എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മാണി സി കാപ്പന്‍ എം എല്‍ എ യുടെ പേഴ്‌സണല്‍ സ്റ്റാഫ് വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബി(24) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടില്‍ നിന്നും സാധനങ്ങള്‍ എടുക്കാന്‍ പോകും വഴി ഏറ്റുമാനൂര്‍ ബൈപാസില്‍ വച്ചാണ് അപകടം. രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ചരക്ക് കയറ്റിവന്ന എയ്‌സ് വന്നിടിക്കുകയായിരുന്നു.

Lok Sabha Elections 2024 - Kerala

കാറിന്റെ പിന്‍സീറ്റില്‍ രാഹുല്‍ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക് പരിക്കേറ്റു. രാഹുലിന്റെ നിര്യാണത്തില്‍ മാണി സി കാപ്പന്‍ അനുശോചിച്ചു. തന്നെ തേടിയെത്തുന്ന ജനങ്ങളോട് എന്നെ അടുപ്പിച്ചിരുന്ന പ്രിയപ്പെട്ട സഹായിയാണ് അകാലത്തില്‍ വിട്ടുപിരിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സജി മഞ്ഞക്കടമ്പിലിന്റെ രാജി ; കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി

0
കോട്ടയം: ജില്ലാ യു.ഡി.എഫ് ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ കോൺഗ്രസ് നേതൃത്വത്തിന്...

കടമ്പനാട് ഭഗവതി ​ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനമായി

0
അടൂർ : കടമ്പനാട് ഭഗവതി ​ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം ഭക്തിസാന്ദ്രമായി....

എസ്.എൻ.ഡി.പി യോഗം കിഴക്കുപുറം ശാഖാ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ വാർഷികം ഇന്ന് സമാപിക്കും

0
പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം 2199-ാംനമ്പർ കിഴക്കുപുറം ശാഖാ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിന്‍റെ...

ഇസ്രയേലിൽ സർക്കാരിനെതിരായ പ്രതിഷേധ റാലിയിലേക്ക് കാർ ഇടിച്ചുകയറ്റി; ഒരു മരണം, നിരവധി പേർക്ക്...

0
തെൽ അവീവ്: ഭരണകൂടഭീകരതക്കെതിരെ തലസ്ഥാനമായ തെൽ അവീവിൽ ആയിരങ്ങളെ അണിനിരത്തി നടത്തിയ...