Wednesday, May 1, 2024 9:21 pm

കല്ലുവാതുക്കലില്‍ മണ്ണ് കടത്തല്‍ ; നാട്ടുകാർ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സമീപത്തെ കോളനിയിലെ വീടുകളുടെ നിലനില്‍പ്പിന് ഭീഷണി വരുത്തികൊണ്ട് ദേശീയ പാതയോരത്തെ ഉയർന്ന പ്രദേശം ഇടിച്ച് നിരത്തി മണ്ണ് കടത്താൻ ശ്രമം. അധികൃതർക്ക് പരാതികൾ നല്കിയിട്ടും ഫലമുണ്ടായില്ലെന്ന് കോളനിവാസികൾ ആരോപിച്ചു. തുടർന്ന് നാട്ടുകാർ സംഘടിതരായി മണ്ണ് മാറ്റുന്നത് തടഞ്ഞു. കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിന് സമീപം സ്വകാര്യ കൺവൻഷൻ സെന്ററിന്‍റെ എതിർ വശത്തെ ഉയർന്ന പുരയിടത്തിലാണ് മണ്ണെടുപ്പ് നടക്കുന്നത്. ദേശീയപാത 25 അടിയിലേറെ താഴ്ചയിലൂടെയാണ് ഇതുവഴി കടന്നുപോകുന്നത്. ഇരു വശത്തും ഉയർന്ന പ്രദേശമാണ് ഇവിടം.

മണ്ണെടുക്കുന്നതിനെതിരെ നാട്ടുകാർ കല്ലുവാതുക്കൽ വില്ലേജ് ഓഫീസർക്ക് പരാതി നല്കിയിട്ടും ഒരു നീക്കവും മണ്ണ് മാഫിയക്കെതിരെ ഉണ്ടായില്ല. മണ്ണെടുപ്പ് തുടർന്നപ്പോഴും ഫോണിലൂടെ അറിയിക്കാൻ ശ്രമിച്ചപ്പോൾ ആരും ഫോൺ എടുക്കാൻ തയാറായില്ലെന്നും പരാതി ഉണ്ട്. ഇവിടെ ഒരു കോളനി ഉൾപ്പെടെ നിരവധി വീടുകളുണ്ട്. ദേശീയ പാതയുടെ താഴ്ചയിൽ കുന്നിടിച്ച് നിരപ്പാക്കാനാണ് സ്വകാര്യ വ്യക്തിയുടെ ശ്രമം. ഇത് ഇടിച്ച് നിരത്തിയാൽ കോളനിയിലേയ്ക്കുള്ള വഴിയും കോളനിയിലെ വീടുകളും അപകടത്തിലാകും.

വീടുകൾക്ക് ചുവട്ടിലെ മണ്ണ് മാറ്റിയാൽ കൂലിപ്പണിക്കാരും പാവപ്പെട്ടവരുമായ കോളനിയിലെ താമസക്കാര്‍ക്ക് വീടുകൾ ബലപ്പെടുത്താനുള്ള സാമ്പത്തിക ശേഷിയില്ല. മാത്രവുമല്ല ഗുരുതരമായ പാരിസ്ഥിതിക ആഘാതവും ഇത് സൃഷ്ടിക്കും. മണ്ണ് കടത്തും തണ്ണീർ തടങ്ങൾ നികത്തും പാടില്ലെന്ന് നിയമം ഉണ്ടെങ്കിലും കല്ലുവാതുക്കലിൽ ഇത് വ്യാപകമാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ അത് പൂർവ്വസ്ഥിതിയിലാക്കണമെന്നാണ് തണ്ണീർത്തട സംരക്ഷണ നിയമം അനുശാസിക്കുന്നത്. എന്നാൽ മണ്ണ് മാഫിയകൾക്ക് ഒത്താശ ചെയ്യുന്ന റവന്യൂ അധികൃതർ കണ്ണടയ്ക്കുകയാണ് പതിവ്. മണ്ണ് മാഫിയായുടെ സംഭാവനകളാണ് കണ്ണടപ്പിക്കുന്നതെന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൗദിയിൽ രണ്ട് സാഹചര്യങ്ങളിലൊഴികെ കൈ വിലങ്ങ് പാടില്ല

0
റിയാദ്∙ സൗദി അറേബ്യയിൽ പ്രതികളെ അറസ്റ്റ് ചെയ്യുമ്പോൾ രണ്ട് സാഹചര്യങ്ങളിലൊഴികെ കൈ...

മൂന്നാം ക്ലാസ് വിദ്യാർഥിയെ പൊതിരെ തല്ലി അധ്യാപകൻ, സസ്പെൻഡ് ചെയ്ത് ഉത്തരവ്

0
ജയ്പൂർ: രാജസ്ഥാനിൽ വിദ്യാർഥിയെ അതിക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരെ നടപടി. മൂന്നാം ക്ലാസ്...

ലഹരിപ്പാർട്ടി ചോദ്യം ചെയ്തതിന് ഫ്ലാറ്റ് ജീവനക്കാര്‍ക്ക് യുവാക്കളുടെ മര്‍ദനം ; നാലുപേർക്ക് പരിക്ക്

0
തൃശൂർ: ഗുരുവായൂർ മമ്മിയൂരിൽ ഫ്ലാറ്റിൽ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. ഫ്ലാറ്റ്...