Sunday, May 19, 2024 4:31 pm

രാത്രികാലങ്ങളിൽ വീടുകളിൽ നിന്ന് വാഹനങ്ങൾ മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: രാത്രികാലങ്ങളിൽ നഗരത്തിലൂടെ കറങ്ങി നടന്ന് വീടുകളിലും ,വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിലും നിർത്തിയിടുന്ന മോട്ടോർ വാഹനങ്ങൾ കടത്തിക്കൊണ്ടുപോവുന്ന മോഷ്ടാവും കുട്ടി കള്ളനും അറസ്റ്റിൽ. കരുവിശ്ശേരിമുണ്ടിയാടിതാഴം ജോഷിത്ത് പിയെയും(30) പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെയുമാണ് നടക്കാവ് പോലീസ് ഇൻസ്പെക്ടർ പി. കെ.ജിജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജനുവരി ആറാം തീയതി പുലർച്ചെ ജിഷിത്ത് ലാൽ, കിഴക്കെ പറമ്പത്ത് ഹൗസ്, കാരപറമ്പ് എന്നയാളുടെ വീടിൻ്റെ മുറ്റത്ത് നിറുത്തിയിട്ടിരുന്ന ചുവന്ന കളർ ജുപീറ്റർ സ്കൂട്ടർ ഇവർ മോഷ്ടിച്ചിരുന്നു. നിരവധി സി സി ടി വി കൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും, സൈബർ സെല്ലിൻ്റെയും സഹായത്തോടെയുമാണ് പ്രതികളെ നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.

കളവ് ചെയ്യപ്പെട്ട സ്കൂട്ടർ പ്രതികളിൽ നിന്നും കണ്ടെത്തി. ഇവർ മുൻപും നിരവധി മോഷണ കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസിന് അന്വേഷണത്തിൽ മനസ്സിലായി. പ്രതികളെ പറ്റി കൂടുതൽ അന്വേഷിച്ച് വരികയാണ്. അറസ്റ്റ് ചെയ്ത ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 4 കോടതിയിൽ ഹാജരാക്കിയ ജോഷിത്തിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടാമത്തെ ആളെ ജ്യുവനൈൽ കോടതിയിൽ ഹാജരാക്കിയതാണ്. നടക്കാവ് പോലീസ് സബ് ഇൻസ്പെക്ടറായ കൈലാസ് നാഥ് എസ്.ബി., അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറായ ശശികുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത്, സജീവൻ എം.കെ. ഹരീഷ് കുമാർ.സി., ലെനീഷ് പി.എം. ജിത്തു.ബബിത്ത് കുറുമണ്ണിൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാലവർഷം ആൻഡമാനിലെത്തി, ബംഗാൾ ഉൾകടലിൽ സീസണിലെ ആദ്യ ന്യുനമർദം സാധ്യത ; കേരളത്തിൽ 4...

0
തിരുവനന്തപുരം: കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം...

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം ; മൂന്ന് പേർക്ക് പരിക്ക്

0
പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നാഷണൽ കോൺഫറൻസ് റോഡ് ഷോയ്ക്കിടെ...

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പണത്തെച്ചൊല്ലി ആംബുലൻസ് ഡ്രൈവർമാരുടെ തമ്മിലടി

0
പത്തനംതിട്ട: ജില്ല ജനറൽ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാരുടെ തമ്മിലടി. സർവീസ് പുറപ്പെട്ട...

മുട്ടത്ത് വർക്കി അക്ഷരപീഠം നോവൽ പുരസ്കാരം തുളസിധരൻ ചാങ്ങമണ്ണിലിന്

0
കോന്നി : പ്രശസ്ത സാമൂഹ മാധ്യമ കൂട്ടായ്മയായ സാഹിത്യ സംഗമ വേദിയുടെ...