പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം, വിവാദം ; പ്രതികരിക്കാതെ എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിൽ ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരക മന്ദിരം പണിയുന്നത് വിവാദമായതോടെ പ്രതികരണങ്ങളിൽ നിന്നൊഴിഞ്ഞ് സിപിഎം. എല്ലാം ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കൂടുതൽ ന്യായീകരണങ്ങൾക്ക് തുനിഞ്ഞില്ല. ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ഒന്നും പറയാനില്ലെന്ന് അറിയിച്ചു. കൂടുതൽ പ്രതിരോധിക്കാനില്ല, ന്യായീകരിക്കാനില്ല, പ്രതികരിക്കാനില്ലാതെ ഒഴിഞ്ഞുമാറുകയാണ് സിപിഎം നേതൃത്വം. ബോംബുണ്ടാക്കുമ്പോൾ കൊല്ലപ്പെട്ടവർക്ക് സ്മാരക മന്ദിരം തുറക്കുന്നതിൽ സിപിഎം വിവാദം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തം.

2015ൽ അന്നത്തെ സംസ്ഥാന സെക്രട്ടറി പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി തളളിപ്പറഞ്ഞ സംഭവം. എന്നാൽ അതിൽ കൊല്ലപ്പെട്ടവരെ പാർട്ടി വക ഭൂമിയിൽ സംസ്കരിച്ചും ഓർമദിനമാചരിച്ചും രക്തസാക്ഷികളാക്കിയ ചരിത്രം കണ്ണൂർ ജില്ലാ നേതൃത്വത്തിനുണ്ട്. ഈ മാസം 22ന് പാനൂർ തെക്കുംമുറിയിൽ സ്മാരകം ഉദ്ഘാടനം ചെയ്യാൻ ഇന്നത്തെ സംസ്ഥാന സെക്രട്ടറി എത്താനിരിക്കുന്നു. എല്ലാം പ്രാദേശിക വിഷയമെന്ന് മറുപടി നൽകിയ എം.വി.ഗോവിന്ദൻ, കൂടുതലൊന്നും വിശദീകരിച്ചില്ല. ജില്ലാ സെക്രട്ടറി എം.വി.ജയരാജനും പ്രതികരിച്ചില്ല. പാനൂർ ബോംബ് കേസിൽ വിമർശനമേൽക്കുന്നതിനിടെയാണ് സ്മാരക മന്ദിര വിവാദവും. കൂടുതൽ വിശദീകരിച്ച് ബോംബ് വിഷയം ചർച്ചയാക്കേണ്ടെന്നാണ് നിലവിൽ പാർട്ടി ലൈൻ. എന്നാൽ കോൺഗ്രസും ബിജെപിയും സിപിഎമ്മിനെതിരെ ആയുധമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടിൽ ദേവസ്വം...

പാർക്കിങ് യാർഡിൽ വൻ തീപിടിത്തം ; 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു

0
ബെം​ഗളൂരൂ: ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 300 ഓളം...

നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

0
ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ...

കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസിലെ മിന്നൽ രക്ഷാകവചവും ചെമ്പ് പട്ടകളും മോഷ്ടിച്ചു ; ഇതരസംസ്ഥാന...

0
കൊച്ചി: കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും...