നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ ഒരുങ്ങുന്നു. തീവണ്ടി വരുംമുൻപ് ഗേറ്റ്മാൻ റെയിൽവേ ഗേറ്റ് അടച്ചിട്ടുണ്ടെന്ന് തൊട്ടടുത്ത സ്റ്റേഷൻ മാസ്റ്റർക്ക് മനസ്സിലാക്കാനും അപകടം ഒഴിവാക്കാനും ഇതുവഴി സാധിക്കും. ഇന്റർലോക്കിങ് സംവിധാനമുള്ള ലെവൽ ക്രോസിങ്ങുകളിൽ റെയിൽവേ ഗേറ്റ് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിനെ സിഗ്‌നൽ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. നോൺ ഇന്റർലോക്ക്ഡ് ഗേറ്റുകളിൽ തൊട്ടടുത്ത സ്റ്റേഷൻ മാസ്റ്റർ ഫോണിൽ നൽകുന്ന നിർദേശമനുസരിച്ചാണ് ഗേറ്റ്മാൻ പ്രവർത്തിക്കുക.

ഗേറ്റ് അടച്ചെന്ന് ഉറപ്പുവരുത്തുന്നതിന് ഗേറ്റ്മാൻ സ്റ്റേഷൻമാസ്റ്റർക്ക് ഫോണിൽ രഹസ്യ നമ്പർ കൈമാറും. ഗേറ്റ് അടയ്ക്കാതെതന്നെ നമ്പർ കൈമാറുന്നത് അപകടത്തിന് കാരണമാകാറുണ്ട്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന എ.ഐ. ക്യാമറകൾ ഗേറ്റുകളിൽ സ്ഥാപിക്കുന്നതോടെ സ്റ്റേഷൻ മാസ്റ്ററുടെ നിർദേശങ്ങൾക്ക് അനുസൃതമായി ഗേറ്റ്മാൻ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിച്ചുറപ്പിക്കാനാവും. ഗേറ്റ് അടച്ചിട്ടില്ലെന്നു മനസ്സിലായാൽ സ്റ്റേഷൻമാസ്റ്റർക്ക് തുടർനടപടിയെടുക്കാൻ കഴിയും. തമിഴ്നാട്ടിലെ കടലൂരിൽ കഴിഞ്ഞവർഷം ജൂലായ് 25-ന് റെയിൽവേ ഗേറ്റിലൂടെ കടന്നു പോകുകയായിരുന്ന സ്‌കൂൾവാനിൽ തീവണ്ടിയിടിച്ച് മൂന്ന് സ്‌കൂൾകുട്ടികൾ മരിക്കുകയും രണ്ട് കുട്ടികൾക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

റെയിൽവേ ഗേറ്റ് അടയ്ക്കാത്തതാണ് അപകടത്തിന് കാരണമായത്. ഇതേത്തുടർന്ന് എല്ലാ നോൺ ഇന്റർലോക്ക്ഡ് ലെവൽക്രോസിങ്ങുകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിരുന്നു. അതിന്റെ സ്ഥാനത്താണ് എ.ഐ. ക്യാമറകൾ വരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...