Saturday, April 27, 2024 8:05 pm

കേരളത്തെ പൂർണമായും അവഗണിച്ച ബജറ്റാണിത് ; കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തെ പൂർണമായും അവഗണിച്ച ബജറ്റാണിതെന്നും അത് പ്രതിഷേധാർഹമാണെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. സിൽവർ ലൈൻ പോലെ കേരള സർക്കാർ ആവശ്യപ്പെട്ട തലതിരിഞ്ഞ പദ്ധതി നിരാകരിച്ചതിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും എയിംസ്, ശബരിപാത ഉൾപ്പെടെ ഉന്നയിച്ച 17 ഇനങ്ങളിൽ ഒന്നുപോലും പരിഗണിക്കാത്തത് ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ന്യായവിഹിതം പോലും നിഷേധിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് വൈര്യ
നിര്യാതന ബുദ്ധിയോടെയുള്ള സമീപനമാണ്.

വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നീ രാജ്യം അഭീമുഖികരിക്കുന്ന ഗുരുതര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള യാതൊരു നടപടിയും ബജറ്റ് പ്രസംഗത്തിലില്ല. വിലക്കയറ്റം എല്ലാ സീമകളും ലംഘിച്ചു കുതിക്കുന്നു. തൊഴിലില്ലായ്മ സ്വതന്ത്ര ഭാരതത്തിലെ ഇന്നോളം ഉള്ളതിൽ വെച്ച് ഏറ്റവും കൂടിയ നിരക്കിൽ. 23 കോടി പേർ അതി ദാരിദ്ര്യത്തിൽ. സമ്പദ് ഘടന വളർച്ചയുടെ പാതയിലാണെന്നും ലോകത്ത് അഞ്ചാം സ്ഥാനത്താണെന്നും അവകാശപ്പെടുമ്പോൾ ആ സാമ്പത്തിക വളർച്ചയുടെ ആനുപാതിക പ്രതിഫലനമെങ്കിലും ഇക്കാര്യങ്ങളിൽ ഉണ്ടാവാത്തത് എന്തെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കണം.

നിതി ആയോഗിന്‍റെ തന്നെ കണക്കനുസരിച്ച് ജനസംഖ്യയുടെ 25% പേരും പിന്നോക്കാവസ്ഥയിൽ ആയതിനാൽ വാങ്ങൽ ശേഷിയില്ലാത്തവരാണ്. 90% പേരും മാസം 25,000 രൂപപോലും വരുമാനമില്ലാത്തവരാണ്. വിലക്കയറ്റവും വിദ്യാഭ്യാസത്തിനും ചികിത്സക്കും ചെലവഴിക്കേണ്ടി വരുന്ന വൻതുകയും ഇടത്തരക്കാരെ പ്രതിസന്ധിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്നു.
ഈ സാഹചര്യത്തിലും പാവപ്പെട്ടവന്‍റെ കയ്യിൽ പണം എത്തുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം ഗണ്യമായി കുറച്ചിരിക്കുന്നത് കടുംകൈയാണ്. 2022-23 ൽ 89400 കോടി വകയിരുത്തിയിരുന്നിടത്ത് ധനമന്ത്രി അവതരിപ്പിച്ച 2023- 24 വർഷത്തെ ബഡ്ജറ്റിൽ അറുപതിനായിരം കോടി മാത്രമാണ് വകയി രുത്തിയിരിക്കുന്നത്. 29400 കോടിയുടെ കുറവ്. (21.66%).

ഭക്ഷണത്തിനായുള്ള സബ്സിഡിയിലും ഗണ്യമായ കുറവ് (31%) വരുത്തിയിരിക്കുന്നു. 2021-22 ൽ 288969 കോടി രൂപയായിരുന്നത് 2023-24 ൽ 197350 കോടി രൂപയായി കുറഞ്ഞു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കുള്ള സബ്സിഡിയിൽ ഏകദേശം 70,000 കോടിയും സമാഹരണത്തിനുള്ള ഫണ്ടിൽ 20000 കോടിയുമാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. വളം സബ്സിഡിയും 22% വെട്ടിക്കുറച്ചു. ഗ്രാമ വികസന ഫണ്ടിൽ നിന്ന് 5113 കോടി രൂപയും ഉച്ചഭക്ഷണ പരിപാടിയിൽ നിന്ന് 1200 കോടിയും കർഷക പെൻഷനിൽ നിന്ന് 8000 കോടിയും കുറവ് വരുത്തി. ഇതെല്ലാം ദരിദ്രാവസ്ഥ വർദ്ധിപ്പിക്കാനേ ഇടയാക്കൂ.

അതേസമയം അതിസമ്പന്നരുടെ ആദായ നികുതിയിന്മേ ലുള്ള സർചാർജ് 37 നിന്ന് 25% ആയി കുറച്ചു. കോർപ്പറേറ്റ് നികുതി കുറച്ചിട്ട് അവരുടെ ലാഭം വർദ്ധിച്ചതല്ലാതെ മുതൽമുടക്ക് വർദ്ധിച്ചിട്ടില്ലെന്ന വസ്തുത നിലനിൽക്കുമ്പോഴാണിത്. കോമ്പൗണ്ട് റബറിന് ഇറക്കുമതി തീരുവ 25% ആയി വർധിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ റബർ ബോർഡിന് നീക്കിവെച്ചിരിക്കുന്ന തുക പരിമിതമാണ്. ചുരുങ്ങിയത് 500 കോടി രൂപയെങ്കിലും നൽകി റീപ്ലാന്റ് സബ്സിഡി ഉൾപ്പെടെ പുന:സ്ഥാപിച്ചെങ്കിലേ റബർ കർഷകർക്ക് ഗുണമുണ്ടാവുകയുള്ളൂ എന്നും പുതുശ്ശേരി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആളില്ലാത്ത വീട് നോക്കിവെക്കും, കുത്തിപ്പൊളിച്ച് മോഷണം ; കള്ളന്മാരെ പേടിച്ച് കാസർകോട്ടുകാർ, വലഞ്ഞ് പോലീസ്

0
കാഞ്ഞങ്ങാട്: ആളില്ലാത്ത വീട് നോക്കി മോഷണങ്ങൾ പതിവായതോടെ കള്ളന്മാരെ പേടിച്ച് കഴിയുകയാണ്...

പാലക്കാട് പന്നിയുടെ കുത്തേറ്റ് വീട്ടമ്മയുടെ കാലിന് പരിക്കേറ്റു

0
പാലക്കാട്: ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ...

മെഴുവേലി കത്തോലിക്കാ പള്ളിയിലെ ചെമ്പെടുപ്പു പ്രദക്ഷിണത്തിന് യാക്കോബായ ദേവാലയത്തിൽ നിന്നും തുടക്കം

0
മെഴുവേലി: മെഴുവേലി കത്തോലിക്കാ പള്ളിയിലെ ചെമ്പെടുപ്പു പ്രദക്ഷിണത്തിന് യാക്കോബായ ദേവാലയത്തിൽ നിന്നും...

ആന്റോ ആന്റണിയുടെ ബഹുഭൂരിപക്ഷ വിജയം ഉറപ്പ് ; പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ...