മെഴുവേലി കത്തോലിക്കാ പള്ളിയിലെ ചെമ്പെടുപ്പു പ്രദക്ഷിണത്തിന് യാക്കോബായ ദേവാലയത്തിൽ നിന്നും തുടക്കം

For full experience, Download our mobile application:
Get it on Google Play

മെഴുവേലി: മെഴുവേലി കത്തോലിക്കാ പള്ളിയിലെ ചെമ്പെടുപ്പു പ്രദക്ഷിണത്തിന് യാക്കോബായ ദേവാലയത്തിൽ നിന്നും തുടക്കം. മെഴുവേലി സെൻ്റ് തെരേസാസ് മലങ്കര കത്തോലിക്കാ ഇടവകയിലെ സഹദാ പെരുന്നാളിനോട് അനുബന്ധിച്ച് ദേശം ചുറ്റിയുള്ള ചെമ്പെടുപ്പ് നേർച്ചയാണ് മെഴുവേലി സെൻ്റ് ജോർജ് ശാലേം യാക്കോബായ ( മലങ്കാവ് പള്ളി) തീർത്ഥാടന ദേവാലത്തിൽ നിന്നും ആരംഭിച്ചത്. ചെമ്പെടുപ്പ് റാസ വഴി ഇരു ദേവാലയവും സാഹോദര്യത്തിൻ്റെ മാതൃകയായത്. ശനിയാഴ്ച രാവിലെ 8.30 ന് ഫാ. സനു ശാമുവൽ തെക്കേകാവിനാലിൻ്റെ നേതൃത്വത്തിലുള്ള കത്തോലിക്കാ ഇടവകാംഗങ്ങളെ സെൻ്റ് ജോർജ് ശാലേം ഇടവക അസിസ്റ്റൻ്റ് വികാരി ഫാ. വിപിൻ ജോൺ കുര്യാക്കോസ്, ട്രസ്റ്റി പിഎസ് ജോർജ്, സെക്രട്ടറി, പി വി ഏലിയാസ്, ജോർജ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണവും ആകാശ ദീപക്കാഴ്ചയുമൊരുക്കിയാണ് സ്വീകരിച്ചത്. ദേവാലത്തിനുള്ളിൽ ഇരുസഭകളിലേയും വൈദീകരുടെ നേതൃത്വത്തിൽ ആരാധന നടത്തിയ ശേഷമാണ് വൈദികനും ഇടവക ഭാരവാഹികളും ചേർന്ന് നേർച്ചയായി അരി ചെമ്പിലിട്ടത്. സെൻ്റ് തെരേസാസ് ഇടവക ട്രസ്റ്റി ബിനോയ് ജോൺസൺ, സെക്രട്ടറി പി ഐ ജോൺ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ദേശം ചുറ്റിയുള്ള നേർച്ച സ്ഥീകരിക്കലും വൈകിട്ട് അഞ്ചിന് ദേവാലയത്തിലേയ്ക്ക് ചെമ്പെടുപ്പു റാസയും നടന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...