തേങ്ങ തലയില്‍ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പൊന്നാനി : തേങ്ങ തലയില്‍ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുതുപൊന്നാനി ഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പില്‍ മൊയ്തീന്‍ ഷായുടെ ഭാര്യ ലൈല (25) യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് അപകടം നടന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൂന്ന് വയസുകാരനായ മുഹമ്മദ് ഗസാലി ആണ് മകന്‍.

അതേസമയം കഴിഞ്ഞ ഡിസംബറില്‍ തേങ്ങ തലയില്‍ വീണ് 49 വയസുകാരനായ കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ പുനത്തില്‍ പുറായില്‍ മുനീര്‍ മരിച്ചിരുന്നു. സൗദി അറേബ്യയിലെ ഹായില്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ നാട്ടില്‍ ലീവിന് വന്ന് തിരിച്ചു പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. അസുഖ ബാധിതനായി കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി വീട്ടിലേക്ക് ബൈക്കില്‍ വരുമ്പോഴാണ് വഴിയരികിലെ തെങ്ങില്‍ നിന്ന് തേങ്ങ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റത്. ചികിത്സക്കിടെ ആശുപത്രിയില്‍ വെച്ചാണ് മരണം. അത്തോളിയന്‍സ് ഇന്‍ കെഎസ്‌എയുടെയും കെഎംസിസിയുടെയും പ്രവര്‍ത്തകനായിരുന്നു. പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് 2022 ജുലൈയില്‍ മറ്റൊരു യുവതിയും മരിച്ചിരുന്നു. ഒറ്റപ്പാലം മീറ്റ്ന സ്വദേശി രശ്മി(31)യാണ് മരിച്ചത്. വീട്ടുമുറ്റത്ത് പാത്രം കഴുകുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...