Wednesday, June 26, 2024 11:03 am

എട്ടു മാസമായിട്ടും വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും പുസ്തകവുമില്ല ; പ്രതിഷേധവുമായി ഡിഎംകെ എംഎൽഎമാർ

For full experience, Download our mobile application:
Get it on Google Play

പുതുച്ചേരി: അധ്യയന വര്‍ഷം തുടങ്ങി എട്ടു മാസമായിട്ടും വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും പുസ്തകവും വിതരണം ചെയ്യാത്തതിനെതിരെ പ്രതിഷേധവുമായി ഡി.എം.കെ എം.എല്‍.എമാര്‍. പ്രതിഷേധ സൂചകമായ സ്കൂള്‍ യൂണിഫോമും ഐഡി കാര്‍ഡും ധരിച്ച് സൈക്കിള്‍ ചവിട്ടിയാണ് എം.എല്‍.എമാര്‍ സഭയിലെത്തിയത്.സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് യൂണിഫോം, സൈക്കിൾ, ലാപ്‌ടോപ് എന്നിവ നൽകുന്നതിലെ കാലതാമസം, സ്‌കൂൾ ബസുകളുടെ ഓപ്പറേഷൻ എന്നിവയും ഡി.എം.കെ, കോൺഗ്രസ് അംഗങ്ങൾ ഉന്നയിച്ചു. കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും ഇതില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഇതിന് മുഖ്യമന്ത്രി എൻ രംഗസാമിയും മന്ത്രിമാരും മറുപടി നൽകാത്തതിനെ തുടർന്ന് രണ്ട് കോൺഗ്രസ് അംഗങ്ങളായ എം വൈദ്യനാഥനും രമേഷ് പറമ്പത്തും സഭയില്‍ നിന്നും വാക്കൗട്ട് നടത്തി.ഡിഎംകെ അംഗങ്ങൾ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടർന്നു, സ്പീക്കർ ആർ സെൽവം അടുത്ത കാര്യത്തിലേക്ക് നീങ്ങി, തുടർന്ന് ആറ് ഡിഎംകെ അംഗങ്ങളായ ശിവ, എഎംഎച്ച് നസീം, അനിബാൽ കെന്നഡി, ആർ സമ്പത്ത്, ആർ സെന്തിൽ കുമാർ, എം. നാഗത്യാഗരാജൻ എന്നിവരും വാക്കൗട്ട് നടത്തി. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനല്ല ജി20 വേദിയൊരുക്കാനാണ് പുതുച്ചേരിയില്‍ സര്‍ക്കാരിന് താല്‍പര്യമെന്ന് എം.എല്‍.എമാര്‍ ആരോപിച്ചു.

ബി.ജെ.പി-എ.ഐ.എന്‍.ആര്‍.സി സഖ്യ സര്‍ക്കാരിന്റെ വിദ്യാര്‍ഥികളോടുള്ള നിലപാടില്‍ അപലപിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥികളോട് സര്‍ക്കാര്‍ അവഗണനയാണ് കാണിക്കുന്നതെന്നും. എത്രയും പെട്ടത് വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങളും യൂണിഫോമും ലാപ്‌ടോപ്പും സൈക്കിളും വിതരണം ചെയ്യണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.വിളവെടുപ്പ് സമയത്ത് കനത്ത മഴയിൽ കൃഷിനാശം വിലയിരുത്താനും കർഷകർക്ക് ആശ്വാസം നൽകാനും സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് ഡി.എം.കെ അംഗവും മുൻ ആരോഗ്യമന്ത്രിയുമായ കാരയ്ക്കലിൽ നിന്നുള്ള എ.എം.എച്ച് നസീം ആവശ്യപ്പെട്ടു. ഉടൻ തന്നെ സ്വതന്ത്ര അംഗം പി ശിവയും എഴുന്നേറ്റ് ഇതേ ആവശ്യം ഉന്നയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരയിൽപ്പെട്ട് വളളം പൊട്ടി മത്സ്യത്തൊഴിലാളികൾ കടലില്‍ അകപ്പെട്ടു ; പിന്നാലെ രക്ഷകരായി കോസ്റ്റല്‍ പോലീസ്

0
വിഴിഞ്ഞം: മീന്‍പിടിത്തത്തിനെത്തിയ വളളം തിരയടിച്ച് പൊട്ടി വെളളം കയറി. അപകടത്തെ തുടര്‍ന്ന്...

എക്സൈസ് വകുപ്പിന്‍റെ വിമുക്തിയിലൂടെ ജില്ലയിൽ ഒരുവർഷം ജീവിതത്തിലേക്ക് തിരികെയെത്തിയത് ആയിരത്തിലേറെപേർ

0
പത്തനംതിട്ട : എക്സൈസ് വകുപ്പിന്‍റെ ബോധവത്കരണ മിഷനായ വിമുക്തിയിലൂടെ ജില്ലയിൽ ഒരുവർഷം...

മംഗളൂരുവിൽ വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് നാല് പേർക്ക് ദാരുണാന്ത്യം

0
മംഗളൂരു: മംഗളൂരുവിന് അടുത്ത് ഉള്ളാൾ മദനി നഗറിൽ കനത്ത മഴയിൽ വീടിന്...

ബഹിരാകാശ പേടകത്തിന് സാ​ങ്കേതിക തകരാർ : സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കം നീളുന്നു

0
ന്യൂയോർക്ക്: ബഹിരാകാശ പേടകമായ ബോയിംഗ് സ്റ്റാർലൈനറിന് സാ​ങ്കേതിക തകരാറുണ്ടായതിനെ തുടർന്ന്...