വർക്കല : റോഡരികിൽ കൂട്ടിയിട്ട പുല്ലിന് തീയിട്ട വയോധികന് പൊള്ളലേറ്റു. പുന്നമൂട് സ്വദേശി വിക്രമൻ നായർ(74)ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇന്ന് രാവിലെ പുരയിടം വൃത്തിയാക്കി റോഡരികിൽ തീ ഇടുന്നതിനിടെയാണ് വിക്രമൻ നായർക്ക് പൊളളലേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുല്ലിൽ നിന്ന് തീ പുരയിടത്തിലേക്ക് പടരുകയും ഇത് അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വിക്രമൻ നായരുടെ ദേഹത്ത് തീ ആളിപ്പടരുകയുമായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
തീയണക്കാനെത്തിയ ഫയർഫോഴ്സ് ജീവനക്കാരനായ വിഷ്ണു കണ്ടത് പൊളളലേറ്റ് കിടക്കുന്ന അച്ഛനെയാണ്. തുടർന്ന് വിഷ്ണുവും സഹപ്രവർത്തകരുമാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. വർക്കല ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗമാണ് വിഷ്ണു. പുരയിടത്തിന് തീ കത്തുന്നത് കണ്ട നാട്ടുകാർ ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുന്നതിനിടെയാണ് പുരയിടത്തിലെ മാവിന്റെ ചുവട്ടിൽ വിക്രമൻ നായരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മുഖത്തും കാലിലും ഉൾപ്പെടെ ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഉണങ്ങിയ പച്ചിലകളും മറ്റും ധാരാളം ഉണ്ടായിരുന്നതിനാലാണ് തീ പെട്ടെന്ന് ആളിപ്പടരാൻ കാരണമെന്നാണ് വിലയിരുത്തൽ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033