Wednesday, May 22, 2024 5:58 pm

‘ബിജെപി പ്രവേശനം’ ; ഇ.പി നല്‍കിയ ഗൂഢാലോചനാ പരാതിയില്‍ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബി.ജെ.പിയിലേക്ക് താന്‍ പോകുന്നതിനായി ചര്‍ച്ചകള്‍ നടത്തിയെന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കാണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. കെ. സുധാകരന്‍, ശോഭ സുരേന്ദ്രന്‍, ടി.ജി.നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഇ.പി പരാതി നല്‍കിയത്. ബി.ജെ.പിയില്‍ ചേരുന്നതിനായി കേരള പ്രഭാരിയായ പ്രകാശ് ജാവഡേക്കറുമായി ഇ.പി ചര്‍ച്ച നടത്തിയെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കെ തലേന്ന് പിന്‍മാറിയെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണം. ബി.ജെ.പി പ്രവേശത്തില്‍ നിന്നും ഇ.പി പിന്‍മാറിയത് പാര്‍ട്ടിയുടെ ഭീഷണി ഭയന്നാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വടക്കേ മണ്ണീറയിൽ കടുവയുടെ സാന്നിധ്യം

0
കോന്നി : വടക്കേ മണ്ണീറയിൽ കൃഷിയിടത്തിന് സമീപം കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു....

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി ; ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. കെഎസ്ആര്‍ടിസി മുന്‍ സിഎംഡി ബിജു...

ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി ; മെഡിക്കല്‍ കോളജിലെ വീഴ്ചകളില്‍ റിപ്പോര്‍ട്ട് തേടി

0
ആലപ്പുഴ : ആലപ്പുഴ മെഡിക്കല്‍ കോളജിലെ വീഴ്ചകളില്‍ ഡി.എം.ഒയോട് ...

ഒരു കോടിയുടെ ഭാഗ്യം ആർക്ക്? ; ഫിഫ്റ്റി- ഫിഫ്റ്റി FF-96 ലോട്ടറി ഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-96 ഭാഗ്യക്കുറി ഫലം...