Thursday, May 9, 2024 9:03 am

30 ഓളം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

രാമപുരം: ഏഴാച്ചേരി ഭാഗം കുന്നേൽ വീട്ടിൽ പ്രശാന്ത് മകൻ വിഷ്ണു പ്രശാന്ത് (30) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം 22 ആം തീയതി രാമപുരം കുടപ്പുലം എന്ന ഭാഗത്ത് വെച്ച് നടന്നുവരികയായിരുന്ന രാമപുരം കൂടപ്പുലം സ്വദേശിനിയായ വീട്ടമ്മയുടെ മാല വലിച്ചുപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളാണ് മോഷ്ടാവ് എന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനോടുവിലാണ് ഇയാളെ ഒറ്റപ്പാലത്തു നിന്നും പിടികൂടുന്നത്.

ഇയാൾക്ക് പാലാ, വിയ്യൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടി കേസും, മരങ്ങാട്ടുപള്ളി, കടുത്തുരുത്തി, രാമപുരം, കൊടകര, പൊന്നാനി, ചെർപ്പുളശ്ശേരി എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളും നിലവിലുണ്ട്. ബൈക്കിൽ കറങ്ങി നടന്ന് വഴിയാത്രക്കാരുടെ മാല പൊട്ടിച്ചെടുക്കുന്നതാണ് ഇയാളുടെ രീതി. പാലാ ഡി.വൈ.എസ്.പി തോമസ് എ.ജെ, രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ ജിഷ്ണു എം.എസ്, എസ്.ഐ മനോജ് പി.വി, സി.പി.ഓ മാരായ ജോബി ജോസഫ്, രഞ്ജിത്ത് സി, ജോഷി മാത്യു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീണ്ടും കാട്ടാന ആക്രമണം : സുഹൃത്തുക്കൾക്കൊപ്പം നടന്നുപോയ ആളെ ചവിട്ടിക്കൊന്നു

0
പാലക്കാട്: കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വാല്‍പ്പാറ അയ്യര്‍പാടി നെടുങ്കുന്ത്ര ആദിവാസി...

സിനിമാ നിര്‍മാതാവ് ചമഞ്ഞ് വിളിക്കും, ഓഡിഷന്റെ പേരില്‍ പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തും ; ഭീഷണി...

0
ആലപ്പുഴ: സിനിമാ നിര്‍മാതാവ് ചമഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന...

മലപ്പുറത്ത് ഈ വർഷവും പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി രൂക്ഷമാകും ; മുന്നറിയിപ്പ് നൽകി അധികൃതർ

0
കോഴിക്കോട്: ഈ വർഷവും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി. മലബാറിലെ...

​കുൽഗാമിൽ ലഷ്കർ ഭീകരനെ സുരക്ഷാ സേന വധിച്ചു

0
ശ്രീന​ഗർ: ജമ്മു കശ്മീരിലെ കുൽ​ഗാം ജില്ലയിൽ‌ ഭീകരവേട്ട തുടർന്ന് സുരക്ഷാ സേന....