Sunday, April 28, 2024 6:41 pm

കാശ് അടച്ചിട്ടും മന്ത്രിയുടെ വീട്ടില്‍ കണക്ഷന്‍ വിച്ഛേദിച്ച് കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ബില്‍ അടച്ചിട്ടും മന്ത്രി പി.പ്രസാദിന്‍റെ വീട്ടിലെ കണക്ഷന്‍ വൈദ്യുതി ബോര്‍ഡ് വിഛേദിച്ചത് വിവാദത്തില്‍. നൂറനാട്ടെ വീട്ടിലെ ബില്‍ തുകയായ 490 രൂപ ഫെബ്രുവരി 24നു മന്ത്രി ഓണ്‍ലൈനായി അടച്ചിരുന്നു. 6 ദിവസം കഴിഞ്ഞ് ഈ മാസം രണ്ടിനാണ്‌ വൈദ്യുതി വിഛേദിച്ചത്. ബില്‍ അടച്ചിട്ടും വൈദ്യുതി കണക്ഷന്‍ കട്ട് ചെയ്തത് മന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരേ നടപടി വേണമെന്ന ആവശ്യമുയര്‍ന്നു.

വിവരമറിഞ്ഞ് മന്ത്രി വൈദ്യുതി ഭവനുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ കണക്ഷന്‍ പുനഃസ്ഥാപിച്ചു. മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് മന്ത്രി ഈ വീട്ടിലെത്താറുള്ളത്. മറ്റാരും താമസമില്ല. നൂറനാട് സെക്ഷന്‍ ഉദ്യോഗസ്ഥരോടു വൈദ്യുതി ഭവന്‍ വിശദീകരണം തേടി. രണ്ടു മാസത്തെ ബില്‍ കുടിശികയുണ്ടായിരുന്നുവെന്നും പണം അടച്ചത് അറിഞ്ഞില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഓണ്‍ലൈനില്‍ പണം അടച്ചിട്ടും അറിയാത്തത് എന്തുകൊണ്ടെന്നതാണ് നിര്‍ണ്ണായകം. മന്ത്രിയോട് എതിര്‍പ്പുള്ള ചിലരുടെ കളി ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. മന്ത്രിയോടുള്ള വ്യക്തി വൈരാഗ്യമാണ് വൈദ്യുതി കട്ട് ചെയ്യാന്‍ കാരണമെന്നാണ് സൂചന. ഈ പ്രതികാരം കാരണം ഓണ്‍ലൈനിലെ ബില്‍ അടയ്ക്കല്‍ പോലും ശ്രദ്ധിച്ചില്ലെന്നതാണ് വസ്തുത.

നൂറനാട് വൈദ്യുതി ഓഫീസിന്‍റെ പരിധിയില്‍ പാലമേല്‍ മറ്റപ്പള്ളിയിലാണു മന്ത്രിയുടെ വീട്. 490 രൂപയുടെ ബില്ലാണു വന്നത്. ഫെബ്രുവരി 24-നു രാവിലെ 9.36-ന് ഓണ്‍ലൈനായി പണമടച്ചെങ്കിലും മാര്‍ച്ച്‌ രണ്ടിനു വൈദ്യുതി വിച്ഛേദിച്ചു. ഫീസ് ഊരുന്നതിനു പകരം വൈദ്യുതിക്കാലില്‍ നിന്ന് വീട്ടിലേക്കുള്ള സര്‍വീസ് വയര്‍ മുറിച്ചുമാറ്റിയായിരുന്നു നടപടി. ഇതും പ്രതികാരത്തിന് തെളിവാണ്.

മന്ത്രിയും കുടുംബവും തിരുവനന്തപുരത്താണ് താമസമെങ്കിലും ഇടയ്ക്കു വരാറുണ്ട്. മാര്‍ച്ച്‌ അഞ്ചിനു രാവിലെ മന്ത്രി വീട്ടിലെത്തിയപ്പോള്‍ വൈദ്യുതിയില്ലായിരുന്നു. ഇക്കാര്യം വീട്ടുകാര്യം നോക്കുന്ന സമീപവാസിയും പഞ്ചായത്തംഗവുമായ അജയഘോഷിനോടു പറഞ്ഞു. അജയഘോഷ് നൂറനാട് വൈദ്യുതി ഓഫീസിലെത്തി വിവരമറിയിച്ചു. ബില്‍ കുടിശ്ശികയുള്ളതിനാല്‍ വൈദ്യുതി വിച്ഛേദിച്ചിരിക്കുയാണെന്നായിരുന്നു മറുപടി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കട്ടപ്പുറം പള്ളി വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മെയ് 3 മുതൽ 7 വരെ

0
തിരുവല്ല : കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ...

കയർ ഫാക്ടറിക്ക് തീപിടിച്ച് 35 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

0
ചേര്‍ത്തല: കയർ ഫാക്ടറിക്ക് തീപിടിച്ച് 35 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. വയലാർ...

ഭക്ഷ്യവിഷബാധ ; റിയാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി

0
റിയാദ്: റിയാദിലെ ഒരു റെസ്റ്റോറന്‍റുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ മൂലം ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ...

ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ല, തൃശ്ശൂരിലോ ദില്ലിയിലോ വെച്ചോ കണ്ടിട്ടില്ല ; നടന്നത് ഗൂഢാലോചനയെന്ന്...

0
കണ്ണൂര്‍: ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെ മാധ്യമങ്ങളോട് പ്രതികരിച്ച് ഇടതുമുന്നണി...