Friday, May 3, 2024 7:46 am

കൊല്ലത്ത് മുകേഷോ ചിന്തയോ ഗണേശനെ താരപ്രചാരകനാക്കും ; തന്ത്രം പയറ്റാനൊരുങ്ങി ഇടത് മുന്നണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊല്ലത്ത് മുകേഷോ ചിന്തയോ ഗണേശനെ താരപ്രചാരകനാക്കും. തന്ത്രം പയറ്റാനൊരുങ്ങി ഇടത് മുന്നണി. കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാന്‍ എം. മുകേഷ് എംഎ‍ല്‍എ എത്തുമോ? മുകേഷിനെ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് ഇടതു നീക്കo. ഇടതു മുന്നണിയുടെ താരപ്രചാരകനായി കെ.ബി.ഗണേശ് കുമാര്‍ എംഎ‍ല്‍എയെ രംഗത്ത് ഇറക്കി നേട്ടം കൊയ്യാനാണ് സിപിഎം നേതൃത്വം തയ്യാറെടുക്കുന്നത്. പാര്‍ട്ടി ഭേദമന്യേ ജനങ്ങള്‍ക്കിടയില്‍ ഗണേശ് കുമാറിനുള്ള സ്വീകാര്യതയും ഗുണകരമായി മാറുമെന്നാണ് സിപിഎം വിലയിരുത്തല്‍.

കൊല്ലം എംഎ‍ല്‍എ കൂടിയായ മുകേഷില്‍ സമ്മര്‍ദ്ദം സിപിഎം ചെലുത്തുന്നുണ്ട്. മുകേഷ് മത്സരിക്കാന്‍ സമ്മതം മൂളിയില്ലെങ്കില്‍ ചിന്താ ജെറോമാകും സ്ഥാനാര്‍ത്ഥി. ആര്‍. എസ്. പി നേതാവും സിറ്റിങ് എംപിയുമായ എന്‍.കെ പ്രേമചന്ദ്രനെതിരെ കഴിഞ്ഞ തവണ മത്സരിച്ചത് ഇപ്പോള്‍ ധനമന്ത്രിയായ കെ .എന്‍ ബാലഗോപാലായിരുന്നു. അതിന് മുമ്പ് എം.എ ബേബിയും മത്സരിച്ചു തോറ്റു. ഈ സാഹചര്യത്തില്‍ കൂടുതല്‍ മുന്നൊരുക്കങ്ങളോടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി മത്സരിക്കാനാണ് തീരൂമാനം.

നടനെന്ന രീതിയിലെ ഗ്ലാമറാണ് മുകേഷിനെ പരിഗണിക്കാനുള്ള പ്രധാന കാരണം. കൊല്ലം എംഎ‍ല്‍എ എന്ന രീതിയിലെ ഇടപെടലും ഗുണകരമാകുമെന്ന് കരുതുന്നു. ചിന്താ ജെറോം കൊല്ലത്തു നിന്നുള്ള യുവനേതാവാണ്. സിപിഎം സംസ്ഥാന സമിതിയില്‍ എത്തിയ ചിന്ത നിലവില്‍ യുവജന കമ്മീഷന്‍ അധ്യക്ഷ കൂടിയാണ്. സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ് ചിന്ത. 2016ല്‍ കമ്മീഷന്‍ തലപ്പത്തെത്തിയ ചിന്തയ്ക്ക് പിന്നീട് കാലാവധി നീട്ടി നല്‍കി. 2020 ജനുവരിയിലാണ് കാലാവധി നീട്ടിയ വിജ്ഞാപനം ഇറങ്ങിയത്. ഇത് അനുസരിച്ച്‌ ഈ വര്‍ഷം അവസാനം വരെ ആ പദവിയില്‍ തുടരാം. അതിന് ശേഷം പുതിയ ചെയര്‍മാനെ സര്‍ക്കാര്‍ നിയമിച്ചില്ലെങ്കില്‍ ആറു മാസം വരേയും പദവിയില്‍ ഇരിക്കാം.

അതായത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ചിന്തയ്ക്ക് പദവിയില്‍ തുടരാം. ആരോപണങ്ങളെല്ലാം ചര്‍ച്ചയാക്കി ചിന്തയെ കൊല്ലത്ത് മത്സരിപ്പിച്ച്‌ ജയിപ്പിക്കാമെന്ന കണക്കു കൂട്ടലും സിപിഎമ്മിനുണ്ട്. എന്നാല്‍ പ്രഥമ പരിഗണന മുകേഷിന് തന്നെയാകും. മുകേഷിനോട് ഇതുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകള്‍ സിപിഎം നടത്തുന്നുണ്ടെന്നാണ് സൂചന. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് പ്രാധാന്യം പോയ പശ്ചാത്തലത്തില്‍ യു.ഡി.എഫിന്‍റെ ഭാഗമായി മത്സരിക്കുന്ന പ്രേമചന്ദ്രന് ജന പിന്തുണ കുറയുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.

കഴിഞ്ഞ തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രന്‍ 1,49,772 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫിന് വേണ്ടി നിലനിര്‍ത്തുകയായിരുന്നു. 4,97,264 വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. ഇടതു സ്ഥാനാര്‍ത്ഥി കെ. എന്‍. ബാലഗോപാലിന് 3,47,492 വോട്ട് ലഭിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. വി സാബു 1,02,319 വോട്ട് നേടി. ഏഴു നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ നിയമസഭയില്‍ കൊല്ലം ഇടതുപക്ഷത്തേക്ക് ചാഞ്ഞു.

ആര്‍.എസ്‌പിയുടെ ദേശീയ മുഖമായ എന്‍. കെ പ്രേമചന്ദ്രന്‍ നാലു തവണയാണ് കൊല്ലത്തുനിന്ന് പാര്‍ലമെന്റ് അംഗമായിട്ടുണ്ട്. 1996 ലും 1998ലും എല്‍.ഡി.എഫ് അംഗമായും 2014ല്‍ യുഡിഎഫ് അംഗമായും ജയിച്ചു. 2000 – ല്‍ രാജ്യസഭാംഗമായിരുന്നു. 2006- -11 ഇടതു മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയായിരുന്നു. 2014ല്‍ ആര്‍.എസ്‌പി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് പിന്തുണയോടെ കൊല്ലം മണ്ഡലത്തില്‍ നിന്ന് വീണ്ടും ലോക്‌സഭയില്‍ എത്തുകയായിരുന്നു. ഈ വിജയം 2024ല്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് സിപിഎം അണിയറയില്‍ ഒരുക്കുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേസിൽ പ്രതി അറസ്റ്റിൽ

0
ആ​ല​പ്പു​ഴ: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച അ​യ​ൽ​വാ​സി അറസ്റ്റിൽ. ഹ​രി​പ്പാ​ട്...

ഇവിടെ നൂറ് ശതമാനം ഉറപ്പാണ്…; പാലക്കാട് വീണ്ടും വിജയം ഉറപ്പിച്ച് എ വിജയരാഘവന്റെ...

0
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവന്റെ വിജയം ഉറപ്പിച്ച്...

ഗവർണർ സി.വി ആനന്ദബോസിനെതിരായ പരാതി ; നിയമോപദേശം തേടി ; കേസെടുത്തിട്ടില്ലെന്നും പോലീസ്

0
കൊൽക്കത്ത: പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗിക പീഡന പരാതിയിൽ നിയമോപദേശം...

വോട്ടുവ്യത്യാസം ഒരു ശതമാനത്തില്‍ താഴെ ; അസമില്‍ വന്‍തിരിച്ചുവരവ് പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

0
ദിസ്പൂര്‍: വടക്കുകിഴക്കൻ സംസ്ഥാനമായ അസം കോൺഗ്രസിന് തിരിച്ചു പിടിക്കാവുന്ന ദൂരം മാത്രം....