കാഴ്ച്ചപരിമിതരുടെ വനിതാ ക്രിക്കറ്റ് ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യതാ പട്ടികയില്‍ 2 മലയാളികള്‍ ഇടം പിടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാജ്യത്ത് ആദ്യമായി ആരംഭിക്കാന്‍ പോകുന്ന കാഴ്ച്ചപരിമിതരുടെ വനിതാ ക്രിക്കറ്റ് ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യതാ പട്ടികയില്‍ 2 മലയാളികള്‍ ഇടം പിടിച്ചു. കാഴ്ച്ച പരിമിതര്‍ക്കുള്ള കേരള ടീമംഗങ്ങളായ സാന്ദ്രാ ഡേവിസ്, ജംഷീല. കെ എന്നിവരാണ് ഇന്ത്യന്‍ ടീമിനുള്ള 30 അംഗ സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചത്. ഇരുവരും കേരളത്തിന്‍റെ ഓപ്പണര്‍മാരാണ്. കേരളത്തിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീമിന്‍റെ സാധ്യതാ പട്ടികയിലേക്കുള്ള വഴി തുറന്നത്.

തൃശ്ശൂര്‍ സ്വദേശിയായ സാന്ദ്ര ഡേവിസ് നിലവില്‍ ഒറ്റപ്പാലം എന്‍എസ്‌എസ് കോളേജില്‍ ബിഎഡ് വിദ്യാര്‍ത്ഥിയാണ്. പാലക്കാട് സ്വദേശിയായ ജംഷീല.കെ കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ മെമ്മോറിയല്‍ ബ്ലൈന്‍ഡ് സ്കൂളില്‍ ക്രാഫ്റ്റ് ടീച്ചറാണ്. ഈ മാസം 26 മുതല്‍ 31 വരെ ഭോപ്പാലില്‍ നടക്കുന്ന ക്യാമ്പില്‍ വെച്ച്‌ ടീമിനെ തെരഞ്ഞെടുക്കും.

ഏപ്രില്‍ 25 മുതല്‍ 30 വരെ കാഠ്മണ്ഡുവില്‍ നേപ്പാളിനെതിരെയാണ് കാഴ്ച്ചപരിമിതരുടെ ഇന്ത്യന്‍ വനിതാ ടീമിന്‍റെ അരങ്ങേറ്റം. ഓഗസ്റ്റില്‍ ബെര്‍മിങ്ങ്ഹാമില്‍ നടക്കുന്ന വേള്‍ഡ് ബ്ലൈന്‍ഡ് സ്‌പോര്‍ട്ട്‌സ് ആന്റ് ഗെയിംസിലും ഇന്ത്യന്‍ ടീം പങ്കെടുക്കുമെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡണ്ട് രജനീഷ് ഹെന്റി അറിയിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...