തേനിയിൽ കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് കോട്ടയം തിരുവാതുക്കൽ സ്വദേശികള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തമിഴ്നാട്ടിലെ തേനിയിൽ കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് കോട്ടയം തിരുവാതുക്കൽ സ്വദേശികളായ യുവാക്കളാണെന്ന് വ്യക്തമായി. അക്ഷയ് അജേഷ് (23) , ഗോകുൽ (23) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അനന്ദുവിന്‍റെ സഹോദരിയെ തമിഴ്നാട്ടിലെ കോളേജില്‍ നിന്ന് കൂട്ടിക്കൊണ്ടു വരാനാണ് യുവാക്കൾ ഇന്നലെ വൈകിട്ട് കാറുമായി പോയത്.

അനന്ദുവിന്‍റെ പിതാവിന്‍റെ സുഹൃത്തിന്‍റെ ഉടമസ്ഥതയിൽ ഉള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനന്ദുവിനെ തേനി മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കർണാടകയിൽ നിന്നും വന്ന ലോറിയുടെ മുൻവശത്തേക്ക് കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അമിതവേഗതയിൽ ഇടിച്ചു കയറുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. കാറിന്‍റെ ടയർ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടമെന്നാണ് പോലീസ് നൽകുന്ന സൂചന.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. രണ്ടു പേർ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. വാഹനത്തിൽ നിന്ന് ലഭിച്ച അനന്ദു എന്ന പേരിലുള്ള ലൈസൻസിന്‍റെ അഡ്രസ് പ്രകാരം ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചു. ഇതോടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. അല്ലി നഗരം പോലീസ് മറ്റ് നടപടികൾ സ്വീകരിച്ച് വരികയാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...