കൊച്ചി : എറണാകുളം ചേരാനെല്ലൂർ കാർത്യായനി ഭഗവതി ക്ഷേത്രത്തിൽ ഏഴ് പിടിയാനകളുമായി പൂരം. വലിയ വിളക്ക് ദിവസമാണ് പിടിയാന പൂരം നടന്നത്. വിശ്വാസപ്രകാരം കൊമ്പനാനകൾക്ക് ഈ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് അനുവാദമില്ല. വെടിക്കെട്ടിനും വിലക്കുണ്ട്. വിപുലമായ ആഘോഷപരിപാടികളുടെ ഭാഗമായി ഏഴ് പിടിയാനകളെ ക്ഷേത്രം ഭാരവാഹികൾ എത്തിച്ചത് അപൂർവ്വതയായി. പൂരം കാണാൻ നിരവധി പേരാണ് എത്തിയത്. കേരളത്തിലങ്ങോളമിങ്ങോളം പൂരം നടക്കുന്ന വേളയിലാണ് ചേരാനെല്ലൂർ കാർത്യായനി ഭഗവതി ക്ഷേത്രത്തിലെ പൂരവും കൂടുതൽ മനോഹരമാവുന്നത്. കോവിഡിന് ശേഷം പൂരവും ആഘോഷങ്ങളുമെല്ലാം കൂടുതൽ പ്രഭയോടെ തിരിച്ചുവന്നിരിക്കുകയാണിന്ന്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.