വരാപ്പുഴ സ്‌ഫോടനക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വരാപ്പുഴ സ്‌ഫോടനക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. ഒളിവിൽ കഴിഞ്ഞിരുന്ന കൂരൻ മത്തായിയാണ് അറസ്റ്റിലായത്. പടക്കം സൂക്ഷിച്ചിരുന്ന വീടിന്‍റെ ഉടമസ്ഥനാണ് മത്തായി. ഇന്ന് ഉച്ചയോടെ പോലീസിൽ കീഴടങ്ങുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. സ്‌ഫോടനം നടന്ന ഫെബ്രുവരി 28 മുതൽ മത്തായി ഒളിവിലായിരുന്നു.

മത്തായിയുടെ കൂടി അറിവോടെയാണ് പടക്ക നിർമാണവും ഉഗ്രസ്‌ഫോട ശേഷിയുള്ള പടക്കങ്ങൾ വീട്ടിൽ സൂക്ഷിച്ചതെന്നുമാണ് പോലീസ് കണ്ടെത്തൽ. അതുകൊണ്ട് തന്നെ ഒന്നാം പ്രതിക്കുമേൽ ചാർത്തിയിരിക്കുന്ന എല്ലാ വകുപ്പുകളും ഇയാൾക്കെതിരേയും ചാർത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ജെൻസനെ പാലക്കാട് നിന്നാണ് പോലീസ് അറസ്റ്റ് ചെയതത്. ജെൻസന്‍റെ സഹോദരൻ ജെയ്‌സനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഫെബ്രുവരി 28 ചൊവ്വാഴ്ചയാണ് വരാപ്പുഴ മുട്ടിനകത്ത് അനധികൃത പടക്ക നിർമാണശാലയിൽ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആൻസൺ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിലാണ് സ്‌ഫോടനം നടന്നത്. ഇയാളുടെ ബന്ധുവായ ഡേവിസ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. പടക്കശാല കെട്ടിടം സ്‌ഫോടനത്തിൽ പൂർണമായും തകർന്നു. പ്രദേശത്തെ പത്തിൽ കൂടുതൽ വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്.

പൂർണമായും അനധികൃതമായാണ് പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് കലക്ടർ രേണു രാജ് വ്യക്തമാക്കിയിരുന്നു. പടക്കശാലയിൽ ജോലി ചെയ്തിരുന്ന ഒരാളെ കണ്ടെത്തിയതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്. എവിടെയാണ് പടക്കം സൂക്ഷിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ ഇയാളാണ് പോലീസിന് വിശദീകരിച്ചുകൊടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....