Sunday, May 5, 2024 3:44 pm

വീട്ടില്‍നിന്ന് പണവും ആഭരണവും മോഷ്ടിച്ച വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : കവര്‍ച്ച നാടകം മെനഞ്ഞ് വീട്ടില്‍നിന്ന് പണവും ആഭരണവും മോഷ്ടിച്ച ബന്ധുവായ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കിഴക്കേക്കര കളരിക്കല്‍ മോഹനന്‍റെ വീട്ടില്‍ വേലക്കാരിയായി നിന്ന് കവര്‍ച്ച നടത്തിയ ശേഷം വീട്ടുകാരെയും നാട്ടുകാരെയും പോലീസിനെയും കബളിപ്പിക്കാന്‍ ശ്രമിച്ച ഇടുക്കി തൊടുപുഴ കുമാരമംഗലം മില്ലുംപടി വരിക്കാനിക്കല്‍ വീട്ടില്‍ പത്മിനി (65) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ഒന്നിനാണ് സംഭവം നടന്നത്.

വീട്ടുജോലി ചെയ്യുന്നതിനിടയില്‍ ഉച്ചയ്ക്ക് ഒരാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി കഴുത്തില്‍ക്കിടന്ന മാല പൊട്ടിച്ചെടുക്കുകയും വായില്‍ തുണി തിരുകി കക്കൂസില്‍ തള്ളിയ ശേഷം അലമാര കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തുവെന്നാണ് പത്മിനി എല്ലാവരെയും ധരിപ്പിച്ചത്. കവര്‍ച്ച നടന്ന വീട്ടിലെ ഭരണിയിലാണ് ഇവര്‍ ആഭരണം ഒളിപ്പിച്ചത്. 25 പവന്‍ ആഭരണവും 25,000 രൂപയും കവര്‍ന്നു എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പണം അന്നുതന്നെ വീട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു.

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസ്, എസ്.എച്ച്.ഒ. കെ.എന്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പത്മിനിയുടെ കവര്‍ച്ചാ നാടകം പൊളിഞ്ഞു. പത്മിനി മോഷ്ടിച്ച 55 ഗ്രാം സ്വര്‍ണം വീടിന്‍റെ പല ഭാഗങ്ങളില്‍നിന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഒരു വര്‍ഷമായി പത്മിനി ഈ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നു. എസ്.ഐ.മാരായ ആതിര പവിത്രന്‍, വിഷ്ണുരാജ്, കെ.കെ. രാജേഷ്, എ.എസ്.ഐ.മാരായ ജയകുമാര്‍, ജോജി, സി.പി.ഒ. ജിജോ കുര്യാക്കോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയുടെ നീക്കങ്ങളും പ്രവൃത്തികളും രഹസ്യമായി പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാര്‍ട്ടിയിൽ കലാപമുണ്ടാക്കാൻ ശ്രമമെന്ന് സിദ്ധിഖ് : ഔദ്യോഗിക സ്ഥാനത്തുള്ളവര്‍ പ്രതിസന്ധി സൃഷ്ടിച്ചെന്ന് രാഘവൻ

0
കോഴിക്കോട്: കെപിസിസി യോഗത്തിൽ എം കെ രാഘവൻ തനിക്കെതിരെ വിമർശനം നടത്തിയെന്ന...

നരിയാപുരം പെല്ലൂർകാവ് ഭഗവതീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാവാർഷികവും തുടങ്ങി

0
കൈപ്പട്ടൂർ : നരിയാപുരം പെല്ലൂർകാവ് ഭഗവതീ ക്ഷേത്രത്തിലെ  ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാവാർഷികവും...

അങ്കമാലിയിൽ വയോധികനെ കാണാനില്ല

0
അങ്കമാലി : പുലിയനം ശ്രീനിലയത്തിൽ വിജയനെ ഈ മാസം ഒന്നാം തീയതി...

കുട്ടികള്‍ക്കായുള്ള പോഷകാഹാരങ്ങളിലെ ഉയര്‍ന്ന അളവിലെ പഞ്ചസാര ഫാറ്റി ലിവറിന് കാരണമാകുമെന്ന് വിദഗ്ധര്‍

0
ഇന്ത്യയില്‍ കുട്ടികള്‍ക്കായുള്ള പോഷകാഹാര ഉത്പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നുണ്ടെന്ന് അടുത്തിടെയാണ്...