Tuesday, May 13, 2025 3:16 pm

ബ്രഹ്മപുരം തീപിടിത്തം , നാസയുടെ സഹായം തേടി കേരള പൊലീസ് ; അട്ടിമറി സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ നാസയില്‍നിന്നുള്ള ദൃശ്യങ്ങള്‍ക്കായി സിറ്റി പൊലീസ് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ സമീപിക്കും. നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി സംവിധാനത്തില്‍ നിന്നുള്ള ഉപഗ്രഹദൃശ്യങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇതിന് വരും ദിവസങ്ങളില്‍ കാലാവസ്ഥാ വകുപ്പുമായി ബന്ധപ്പെടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍ പറഞ്ഞു. തീപിടിത്തം ആദ്യമുണ്ടായത് ബ്രഹ്മപുരം പ്ലാന്റിലെ സെക്ടര്‍ ഒന്നിലാണെന്നാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന.

ഒരേസമയം ഒന്നിലധികം ഇടങ്ങളില്‍ തീപടര്‍ന്നിട്ടുണ്ടെങ്കില്‍ അട്ടിമറിസാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതല്‍ വ്യക്തത വരുത്താനാണ് നാസയുടെ സഹായം തേടുന്നത്. അതേസമയം, കൊച്ചിയില്‍ ബുധനാഴ്ച രാത്രിയില്‍ പെയ്തത് ആസിഡ് മഴയാണെന്ന വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വിദഗ്ദ്ധര്‍. ആസിഡ് മഴ ആണെന്ന് തെളിയിക്കുന്ന യാതൊരു പഠനങ്ങളും നടത്തിയിട്ടില്ല. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ആസിഡ് മഴ പെയ്യാനുള്ള സാഹചര്യങ്ങളും വളരെ കുറവാണെന്നും കുസാറ്റ് സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. അബേഷ് രഘുവരന്‍ പറഞ്ഞു. നിരന്തരം മലിനീകരണം നടക്കുന്ന സ്ഥലങ്ങളിലാണ് ആസിഡ് മഴ പെയ്യാനുള്ള സാദ്ധ്യതയുള്ളത്. കൊച്ചിയില്‍ അത്തരത്തില്‍ നിരന്തര മലിനീകരണങ്ങള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴു വയസുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാർ

0
കൊല്ലം: കൊല്ലം കുന്നിക്കോട് ഏഴു വയസുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം...

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ; കനത്ത തിരിച്ചടി നേരിട്ട് ചൈനയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികള്‍

0
ബെയ്‌ജിങ്ങ്‌: ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ തിരിച്ചടി നേരിട്ട് ചൈനയിലെ പ്രതിരോധ കമ്പനികളുടെ...

കഴക്കൂട്ടത്തെ ആശുപത്രിയിലെ ചികിത്സ പിഴവ് ; മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ കുടുംബം

0
തിരുവനന്തപുരം: കഴക്കൂട്ടത്തെ കോസ്മെറ്റിക് ആശുപത്രിയിലെ ചികിത്സ പിഴവിൽ മെഡിക്കൽ ബോർഡ് സമർപ്പിച്ച...

ചേ​ർത്ത​ലയിൽ കാണിക്കവഞ്ചി തകർത്ത്​ മോഷണം ന​ട​ത്തി​യ പ്രതികൾ പിടിയിൽ

0
ചേ​ർത്ത​ല: ക​ണ്ട​മം​ഗ​ലം രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ ത​ക​ർത്ത്​ മോ​ഷ​ണം ന​ട​ത്തി​യ​വ​രെ മ​ണി​ക്കൂ​റു​ക​ൾക്കു​ള്ളി​ൽ...