ഇടുക്കിയില്‍ കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചെറുതോണി: 4 കിലോ കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേര്‍ പിടിയില്‍. ഇടുക്കിയിലെ ചെറുതോണിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായാണ് ഇവരെ പോലീസ് പിടികൂടി. മുരിക്കാശേരി ചിന്നാര്‍നിരപ്പ് പുല്ലാട്ട് സിബി (57), അമ്പാട്ട് ഷിന്റോ എന്നിവരാണ് പിടിയിലായത്. പുല്ലാട്ട് സിബി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്നാണ് വിവരം. ഇടുക്കി ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കഞ്ചാവുമായി ചിന്നാര്‍ ബസ്റ്റോപ്പില്‍ സംശയകരമായി നില്‍ക്കുന്ന പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ ടീം മുരിക്കാശേരി പൊലീസുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവരുടെ കയ്യിലിരുന്ന ബാഗില്‍ നിന്നാണ് ഉണക്കി സൂക്ഷിച്ചിരുന്ന കഞ്ചാവു കണ്ടെടുത്തത്. മുരിക്കാശ്ശേരി എസ്എച്ച്ഒ എന്‍.എസ്.റോയി, എസ്ഐ സി.ടി.ജിജി എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്. ഇടുക്കിയില്‍ മാഫിയ സജീവമെന്ന തിരിച്ചറിവിലായിരുന്നു പോലീസ് നീക്കം. ബസ് സ്റ്റോപ്പില്‍ നില്ക്കുകയായിരുന്നു പ്രതികള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാനും ശ്രമിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല....

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി ; കണ്ടത് യാത്രക്കാര്‍ ; അന്വേഷണം

0
കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി....

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ ; അത് നേരത്തെയുള്ള നിലപാട് ; എം.വി...

0
തിരുവനന്തപുരം: വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള...

5,000ല്‍ അധികം പൈലറ്റുമാരില്‍ ലഹരി പരിശോധന ; വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എയര്‍ ഇന്ത്യ

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി...