ഡല്‍ഹി: രാഷ്ട്രീയത്തില്‍ ബിജെപി മിടുക്കരാണെന്നും അവരെ കടത്തിവെട്ടാന്‍ ആര്‍ക്കുമാകില്ലെന്നും ശശി തരൂര്‍ എം.പി. അതോസമയം, രാഹുല്‍ ഗാന്ധി ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെയാണ് ഭരണപക്ഷം വിമര്‍ശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുകെ പ്രസംഗത്തില്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നും, ആദ്യം മാപ്പ് പറയേണ്ടത് മോദിയാണെന്നും ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ തരൂര്‍ പറഞ്ഞു. ‘ബിജെപി രാഷ്ട്രീയത്തില്‍ പ്രാവീണ്യമുള്ളവരാണെന്ന് തന്നെ പറയണം. രാഹുല്‍ ഗാന്ധി പറയാത്ത ഒരു കാര്യത്തെയാണ് അവര്‍ കുറ്റപ്പെടുത്തുന്നത്.
രാഹുല്‍ ദേശവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല, അതുകൊണ്ട് മാപ്പ് പറയാനും പോകുന്നില്ല. വിദേശ മണ്ണില്‍ ഇത്തരമൊരു കാര്യം ആദ്യമായി പറഞ്ഞത് മോദിയാണ്. രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ക്ക് ആരെങ്കിലും മാപ്പ് പറയണമെങ്കില്‍, മോദിയാണ് മാപ്പ് പറയേണ്ടത്” – തരൂര്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുടെ കേംബ്രിഡ്ജ് പ്രസംഗത്തെ ബിജെപി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയ രാഹുല്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033