ദില്ലി; പഞ്ചാബില്‍ ഖാലിസ്ഥാനി നേതാവ് അമൃതപാല്‍ സിങ്ങ് അറസ്റ്റില്‍. നാടകീയമായ രംഗങ്ങള്‍ക്കൊടുവിലാണ് അമൃത് പാല് സിങ്ങിനെയും കൂട്ടാളികളെയും പിടികൂടിയത്. കേന്ദ്രസേനയുടെയും പഞ്ചാബ് പോലീസിന്റെയും പ്രത്യേക ദൗത്യത്തിലൂടെയാണ് അമൃത് പാല് സിങ്ങിനെ പിടിച്ചത്. ഖാലിസ്ഥാനി നേതാവിന്റെ വാഹനവ്യൂഹം ജലന്ധറിലെ ഷാഹ്കോട്ട് തഹ്സിലിലേക്ക് പോകുന്നതിനിടെ സംസ്ഥാന പോലീസിന്റെ പ്രത്യേക സംഘം പിന്തുടരുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അമൃത്പാലിന്റെ ജന്മഗ്രാമമായ അമൃത്സര്‍ ജില്ലയിലെ ജല്ലുപൂര്‍ ഖൈറയ്ക്ക് പുറത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പോലീസും അര്‍ദ്ധസൈനിക വിഭാഗവും ഗ്രാമം സീല്‍ ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായി പഞ്ചാബില്‍ ഇന്റര്‍നെറ്റ് സേവനം
പഞ്ചാബ് അജ്നാല പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പിടികൂടാനുള്ള നീക്കത്തിലായിരുന്നു പഞ്ചാബ് പോലീസ്. തോക്കുകളുടെ ലൈസന്‍സ് റദ്ദാക്കിയായിരുന്നു ആദ്യ നടപടി. ഏതാനും വര്‍ഷങ്ങളായി പഞ്ചാബില്‍ സജീവമായ വിഘടനവാദി നേതാവ് സായുധ അനുയായികളുടെ അകമ്പടിയോടെയാണ് പോകുന്നത്.