Friday, March 29, 2024 5:34 pm

സി. കേശവന്റെ സ്മരണ നിലനിര്‍ത്തുന്ന ഉചിത സ്മാരകമായി സ്‌ക്വയറിനെ നവീകരിക്കും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം കേരളത്തിന്റെ സാമൂഹിക മണ്ഡലങ്ങളെ പിടിച്ചുലച്ചതാണെന്നും ഈ സ്മരണ നിലനിര്‍ത്തുന്ന ഉചിത സ്മാരകമായി സ്‌ക്വയറിനെ നവീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി സി. കേശവന്‍ സ്മാരക സ്‌ക്വയറിന്റെ പുനരുദ്ധാരണത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുമായി ബന്ധപ്പെട്ട സ്മരണയും സ്മാരകവും വളരെ പ്രധാനപ്പെട്ടതാണ്. ഈ പ്രാധാന്യം കണക്കിലെടുത്താണ് സ്മാരകത്തിന്റെ നവീകരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Lok Sabha Elections 2024 - Kerala

സ്മാരക സ്‌ക്വയറിന്റെ പുനരുദ്ധാരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലനും കോഴഞ്ചേരി എസ്എന്‍ഡിപി യൂണിയനും സ്മാരക സ്‌ക്വയറിന്റെ നവീകരണം നടത്തണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. സി. കേശവന്റെ സ്മരണാര്‍ഥം ചരിത്രമ്യൂസിയം സാക്ഷാത്കരിക്കും. സി. കേശവന്റെ സ്മരണാര്‍ഥം മ്യൂസിയം വേണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം 20 ലക്ഷം രൂപ വിനിയോഗിച്ച് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്മാരക നവീകരണം നടത്തുന്നത്.

കേരള ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായ നിവര്‍ത്തന പ്രക്ഷോഭകാലത്ത് നടന്ന സി. കേശവന്റെ പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായാണ് സ്മാരകം നിര്‍മിച്ചിട്ടുള്ളത്. കാലപ്പഴക്കത്താലും 2018ലെ പ്രളയത്തില്‍ ഉണ്ടായ കേടുപാടുകള്‍ മൂലവും സ്മാരകം ശോച്യാവസ്ഥയില്‍ ആയിരുന്നു. ഇതു പരിഹരിച്ച് സി. കേശവന്‍ സ്മാരകത്തിന്റെ സമഗ്രമായ പുനരുദ്ധാരണമാണ് പദ്ധതിയുടെ ലക്ഷ്യം.

ശില്‍പ്പത്തിന്റെ അറ്റകുറ്റപ്പണി, പുനരുദ്ധാരണം, സ്‌ക്വയറിന്റെ ലാന്‍ഡ്സ്‌കേപ്പിംഗ്, ശില്‍പ്പത്തിന്റെ സംരക്ഷണം, ജലസേചന-വൈദ്യുത സൗകര്യങ്ങള്‍ എന്നിവയാണ് പദ്ധതി പ്രകാരം നിര്‍വഹിക്കുക. സ്‌ക്വയറിന് ഉള്ളില്‍ കൂടി കടന്നു പോയിരിക്കുന്ന ഹൈടെന്‍ഷന്‍ ഇലക്ട്രിക് ലൈനുകളുടെ ഷിഫ്ടിംഗ്, സൈറ്റ് ഫെന്‍സിംഗ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഗീതു മുരളി, ബിജിലി പി ഈശോ, എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയന്‍, എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ബാബു, യൂണിയന്‍ സെക്രട്ടറി ജി. ദിവാകരന്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ രാഖേഷ് കോഴഞ്ചേരി, യൂണിയന്‍ കൗണ്‍സിലര്‍മാരായ അഡ്വ. സോണി പി ഭാസ്‌കര്‍, പ്രേംകുമാര്‍, സുഗതന്‍ പൂവത്തൂര്‍, രാജന്‍ കുഴിക്കാല, സിനു എസ് പണിക്കര്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് വിജയന്‍ കാക്കനാടന്‍, ഇലന്തൂര്‍ എല്‍എസ്ജിഡി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ബിന്ദു എസ് കരുണാകരന്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ വിജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

0
ന‍ൃൂഡൽഹി : 2017 -18 മുതല്‍ 2020 -21 വരെയുള്ള സാമ്പത്തിക...

പത്രിക സമര്‍പ്പണം : സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്

0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമേ...

ആദായനികുതിവകുപ്പ് നടപടിക്കെതിരേ ശനിയാഴ്ച ധര്‍ണ നടത്തും : എംഎം ഹസന്‍

0
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്കുമ്പോള്‍ 1823.08 കോടി രൂപ...

ലീഗുമായി കോൺഗ്രസിന് നല്ല ബന്ധം ; അതാണ് യുഡിഎഫിൻ്റെ കരുത്തെന്നും കെ സുധാകരൻ

0
കോഴിക്കോട്: ലീഗുമായി കോൺഗ്രസിന് നല്ല ബന്ധമാണെന്ന് കണ്ണൂര്‍ ലോക്സഭ മണ്ഡലം യുഡിഎഫ്...