പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിയിൽ സ്ഫോടനം ; 15 തൊഴിലാളികൾ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിലുണ്ടായ മീഥെയ്ൻ വാതക സ്ഫോടനത്തിൽ കുറഞ്ഞത് 15 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു. 20 പേർ കുടുങ്ങിക്കിടപ്പുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു. വ്യാഴാഴ്ച സൊറേഞ്ച് കൽക്കരിപ്പാടത്താണ് അപകടമുണ്ടായത്. ഖനിത്തൊഴിലാളികൾ ഭൂനിരപ്പിൽ നിന്ന് ഏകദേശം 4,000 അടി താഴെ ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് അപകടം ഉണ്ടായത്. സ്ഫോടനംമൂലം സമീപത്തെ മറ്റൊരു ഖനിക്കും കേടുപാടുകളുണ്ടായി. രക്ഷാപ്രവർത്തകർ വെള്ളി രാവിലെ വരെ 15 മൃതദേഹങ്ങൾ കണ്ടെടുക്കുകയും കുടുങ്ങിക്കിടന്ന 16 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു, വ്യാഴാഴ്ച ഷിഫ്റ്റ് മാറുന്ന സമയത്ത് മാരകമായ മീഥെയ്ൻ വാതകം അടിഞ്ഞുകൂടിയതാണ് ഭൂമിക്കടിയിലെ സ്ഫോടനത്തിന് കാരണമായതെന്ന് ഓൾ പാകിസ്ഥാൻ കോൾ മൈനേഴ്സ് അസോസിയേഷനിലെ പീർ മുഹമ്മദ് കാക്കർ അറിയിച്ചു. സ്വകാര്യ ഖനി ഉടമകൾ ആവശ്യമായ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുന്നില്ലെന്നും തൊഴിലാളികളെ ശരിയായി രജിസ്റ്റർ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...