വിലക്കയറ്റത്തിന്റെ പേര് പറഞ്ഞു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു വെട്ടിക്കുറച്ചത് അങ്ങേയറ്റം പ്രതിഷേധാത്മകമായ നടപടി എന്ന് വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിലക്കയറ്റത്തിന്റെ പേര് പറഞ്ഞു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു വെട്ടിക്കുറച്ചത് അങ്ങേയറ്റം പ്രതിഷേധാത്മകമായ നടപടി എന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീട്ടിലെ വിഭവങ്ങൾ വിലക്കയറ്റം കാരണം വെട്ടിക്കുറയ്ക്കുമോ എന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ ചോദിച്ചു. പുതിയ മെനുപ്രകാരം വിദ്യാർത്ഥികൾക്ക് നൽകുക ചോറും രണ്ട് കറികളും മാത്രമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഒരു ഭരണാധികാരിയും ചെയ്യാത്തതാണ് വി ഡി സതീശൻ ഇവിടെ ചെയ്യുന്നത്. എൽഡിഎഫ് സർക്കാർ സൗജന്യമായി നൽകിയ സ്കൂളുകളിലെ കെ ഫോണിന്റെ ചെലവ് സ്കൂളുകൾ സ്വന്തമായി നടത്തണമെന്നാണ് സർക്കാർ പറയുന്നത്. മാത്രമല്ല യാതൊരു അറ്റകുറ്റപ്പണിയും നടത്തുന്നില്ല. അധ്യാപകരും വിദ്യാർത്ഥികളും സ്വന്തം ചെലവിൽ നടത്തണമെന്നാണ് പറയുന്നത്. കുട്ടികളുടെ കാര്യം പോലും ചെയ്യാൻ പറ്റാത്ത എന്ത് സർക്കാരാണ് ഇത് എന്ന് അദ്ദേഹം പരിഹസിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...