തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍. സിപിഐഎം പാർലമെന്ററി ലീഡർ എസ് പി ദീപക് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ റദ്ദ് ചെയ്യണമെന്ന് ആവശ്യം. കോടതി തന്നെ സത്യപ്രതിജ്ഞ അസാധുവാക്കിയവരാണ് മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിരിക്കുന്നത്. ഇതു മുൻസിപ്പൽ ആക്ടിന് വിരുദ്ധമെന്നും എസ് പി ദീപക് ആവശ്യപ്പെട്ടു. ഹർജിയിൽ 20 കൗൺസിലർ മാർക്കും തെരഞ്ഞെടുപ്പ് കമ്മിഷൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കും നോട്ടീസ് നൽകും.

കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ നിയമ വിരുദ്ധമെന്ന് സിംഗിള്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ നടപടികള്‍ക്കുള്ള സംരക്ഷണം മുനിസിപ്പാലിറ്റി നിയമത്തിന് വിരുദ്ധം. നിയമ സംരക്ഷണം റദ്ദാക്കണം. അധികാരമില്ലാത്ത കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ തുടക്കം മുതല്‍ അസാധുവെന്നും എല്‍ഡിഎഫ് ആരോപണം. അപ്പീലില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും സര്‍ക്കാരിനും നോട്ടീസ് അയച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്കുമാണ് നോട്ടീസ്. ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...