Sunday, June 16, 2024 6:22 pm

മാമൂക്കോയയുടെ വേര്‍പാടില്‍ ദുഃഖത്തിലായി കോന്നി നിവാസികളും

For full experience, Download our mobile application:
Get it on Google Play

കോന്നി: മലയാളികളെ മനസ്സ് തുറന്ന് ചിരിപ്പിച്ച ഹാസ്യ സാമ്രാട്ട് മാമൂക്കോയ വിട പറയുമ്പോള്‍ കോന്നി നിവാസികളും ദുഃഖത്തിലാണ്. 2019 ലാണ് കോന്നിയുടെ സംവിധായകന്‍ ഷാബുഉസ്മാന്‍ സംവിധാനം ചെയ്ത വിശുദ്ധ പുസ്തകം എന്ന സിനിമ കോന്നിയില്‍ ചിത്രീകരിച്ചത്. 2019ല്‍ സിനിമ റിലീസ് ആവുകയും ചെയ്തു. കോന്നിയുടെ വിവിധ ഇടങ്ങളില്‍ നാല്പത് ദിവസത്തോളം നീണ്ട ചിത്രീകരണത്തില്‍ കോന്നിയിലെ ജനങ്ങളുടെ മനസ്സില്‍ മാമൂക്കോയ എന്ന മഹാനടന്‍ കൂടുതല്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു.

കോന്നി, തണ്ണിത്തോട്, അട്ടച്ചാക്കല്‍, കല്ലേലി തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ആണ് ചിത്രീകരണം നടന്നത്. മദ്രസ അദ്ധ്യാപകനായ ഹനീഫ എന്ന മാമൂക്കോയ ചെയ്ത കഥാപാത്രം മുന്‍പ് മലയാളികളെ ചിരിപ്പിച്ച ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലം എന്ന സിനിമക്ക് ശേഷം ഹനീഫ എന്ന മദ്രസ അദ്ധ്യാപകനായി ഗൗരവം ഏറിയ കഥാപാത്രത്തെ ആണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് നല്‍കിയത്. സിനിമ ലൊക്കേഷനുകളില്‍ സാധാരണക്കാരനെ പോലെ ആളുകളോട് ഇടപെട്ട മാമൂക്കോയ എന്ന അനശ്വര നടനെ ഒരിക്കലും മറക്കുവാന്‍ കഴിയില്ല എന്ന് ‘വിശുദ്ധപുസ്തകം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാബു ഉസ്മാന്‍ പറയുന്നു. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് വിടപറയുമ്പോള്‍ കോന്നിക്കും ഇത് തീരാ നഷ്ടമാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശരീരത്തിലെ അമിത കൊഴുപ്പ് അകറ്റും ; പ്രമേഹ​ സാധ്യത കുറയ്ക്കും – ചിയ സീഡ്...

0
ധാരാളം പോഷക​ഗുണങ്ങൾ ചിയ സീഡിൽ അടങ്ങിയിരിക്കുന്നു. ഫൈബറും കാത്സ്യവും സിങ്കും അയേണും...

കോയമ്പത്തൂരില്‍ മലയാളികള്‍ക്ക് മുഖം മൂടി സംഘത്തിന്റെ ആക്രമണം ; സൈനികന്‍ അടക്കം നാല് പേര്‍...

0
കൊച്ചി: സേലം - കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാരെ മുഖം...

പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ബാബരി മസ്ജിദെന്ന പേര് ഒഴിവാക്കി എൻസിഇആർടി

0
ദില്ലി: പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ബാബരി മസ്ജിദെന്ന പേര് ഒഴിവാക്കി...

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മൂന്നു മലയാളികളുടെ കൂടി സംസ്‌കാരം നടന്നു

0
കോട്ടയം : കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മൂന്നു മലയാളികളുടെ കൂടി സംസ്‌കാരം...