മാമൂക്കോയയുടെ വേര്‍പാടില്‍ ദുഃഖത്തിലായി കോന്നി നിവാസികളും

For full experience, Download our mobile application:
Get it on Google Play

കോന്നി: മലയാളികളെ മനസ്സ് തുറന്ന് ചിരിപ്പിച്ച ഹാസ്യ സാമ്രാട്ട് മാമൂക്കോയ വിട പറയുമ്പോള്‍ കോന്നി നിവാസികളും ദുഃഖത്തിലാണ്. 2019 ലാണ് കോന്നിയുടെ സംവിധായകന്‍ ഷാബുഉസ്മാന്‍ സംവിധാനം ചെയ്ത വിശുദ്ധ പുസ്തകം എന്ന സിനിമ കോന്നിയില്‍ ചിത്രീകരിച്ചത്. 2019ല്‍ സിനിമ റിലീസ് ആവുകയും ചെയ്തു. കോന്നിയുടെ വിവിധ ഇടങ്ങളില്‍ നാല്പത് ദിവസത്തോളം നീണ്ട ചിത്രീകരണത്തില്‍ കോന്നിയിലെ ജനങ്ങളുടെ മനസ്സില്‍ മാമൂക്കോയ എന്ന മഹാനടന്‍ കൂടുതല്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു.

കോന്നി, തണ്ണിത്തോട്, അട്ടച്ചാക്കല്‍, കല്ലേലി തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ആണ് ചിത്രീകരണം നടന്നത്. മദ്രസ അദ്ധ്യാപകനായ ഹനീഫ എന്ന മാമൂക്കോയ ചെയ്ത കഥാപാത്രം മുന്‍പ് മലയാളികളെ ചിരിപ്പിച്ച ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലം എന്ന സിനിമക്ക് ശേഷം ഹനീഫ എന്ന മദ്രസ അദ്ധ്യാപകനായി ഗൗരവം ഏറിയ കഥാപാത്രത്തെ ആണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് നല്‍കിയത്. സിനിമ ലൊക്കേഷനുകളില്‍ സാധാരണക്കാരനെ പോലെ ആളുകളോട് ഇടപെട്ട മാമൂക്കോയ എന്ന അനശ്വര നടനെ ഒരിക്കലും മറക്കുവാന്‍ കഴിയില്ല എന്ന് ‘വിശുദ്ധപുസ്തകം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാബു ഉസ്മാന്‍ പറയുന്നു. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് വിടപറയുമ്പോള്‍ കോന്നിക്കും ഇത് തീരാ നഷ്ടമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....