Friday, May 3, 2024 6:23 am

വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് ; പ്രമേയം അവതരിപ്പിച്ച് മലപ്പുറം ജില്ല പഞ്ചായത്തും താനൂർ നഗരസഭയും

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് ജി​ല്ല​യി​ൽ സ്റ്റോ​പ്പ് നി​ഷേ​ധി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ​യും റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ​യും നി​ല​പാ​ടി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ പ്ര​തി​ഷേ​ധി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​റും റെ​യി​ൽ​വേ വ​കു​പ്പും തി​രൂ​ർ സ്റ്റേ​ഷ​നോ​ടും ജി​ല്ല​യോ​ടും കാ​ണി​ക്കു​ന്ന അ​നീ​തി​യു​ടെ തു​ട​ർ​ച്ച​യാ​ണ് സ്റ്റോ​പ്പ് നി​ഷേ​ധി​ക്കു​ന്ന​തി​ലൂ​ടെ ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് തി​രു​ത്തി തി​രൂ​രി​ൽ അ​ടി​യ​ന്ത​ര​മാ​യി സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. നി​റ​മ​രു​തൂ​ർ ഡി​വി​ഷ​ൻ അം​ഗം വി.​കെ.​എം. ഷാ​ഫി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം എ​ട​യൂ​ർ ഡി​വി​ഷ​ൻ അം​ഗം എ.​പി. സ​ബാ​ഹ് പി​ന്താ​ങ്ങി. പ്ര​സി​ഡ​ന്റ് എം.​കെ. റ​ഫീ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്‌​മാ​യി​ൽ മൂ​ത്തേ​ടം, അ​ഡ്വ. പി.​വി. മ​നാ​ഫ്, എ​ൻ.​എ. ക​രീം, സ്റ്റാ​ൻ​ഡി​ങ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​റീ​ന ഹ​സീ​ബ്, ജ​മീ​ല ആ​ലി​പ്പ​റ്റ, ന​സീ​ബ അ​സീ​സ്, കെ.​ടി. അ​ഷ​റ​ഫ്, പി.​കെ.​സി അ​ബ്ദു​റ​ഹ്മാ​ൻ, എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി.​പി.​എം. ബ​ഷീ​ർ, അ​ഡ്വ. പി.​പി. മോ​ഹ​ൻ​ദാ​സ്, ഫൈ​സ​ൽ എ​ട​ശ്ശേ​രി, ബ​ഷി​ർ ര​ണ്ട​ത്താ​ണി, എ.​കെ. സു​ബൈ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അതേസമയം കേ​ര​ള​ത്തി​ലേ​ക്ക് അ​നു​വ​ദി​ച്ച വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് തി​രൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി താ​നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പ്ര​മേ​യം. ഏ​ഴാം ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ റ​ഷീ​ദ് മോ​ര്യ​യാ​ണ് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം എ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി ന​ഗ​ര​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

പ്ര​മേ​യം കൗ​ൺ​സി​ൽ ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി. പ്ര​മേ​യം റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​റി​നും അ​യ​ക്കും. പ​ത്താം ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ കെ. ​ജ​യ​പ്ര​കാ​ശ് പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങി. ചെ​യ​ർ​മാ​ൻ പി. ​പി. ഷം​സു​ദ്ദീ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി.​കെ.​എം. ബ​ഷീ​ർ, കെ. ​ജ​യ​പ്ര​കാ​ശ്, കെ.​പി. അ​ലി അ​ക്ബ​ർ, ജ​സ്ന ബാ​നു, കെ.​പി. ഫാ​ത്തി​മ, കൗ​ൺ​സി​ല​ർ​മാ​രാ​യ മു​സ്ത​ഫ താ​നൂ​ർ, എ.​കെ. സു​ബൈ​ർ, കു​മാ​രി, വി.​പി. ബ​ഷീ​ർ, നി​സാം ഒ​ട്ടും​പു​റം, ആ​ബി​ദ് വ​ട​ക്ക​യി​ൽ, ദി​ബീ​ഷ് ചി​റ​ക്ക​ൽ, എം.​പി. ഫൈ​സ​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇ​ന്ത്യ എ​ന്ന ഏ​ക​ശി​ലാ​ത്മ​ക ആ​ശ​യം സൃ​ഷ്ടി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്നത് ; വിമർശനവുമായി ശ​ശി ത​രൂ​ർ

0
പ​നാ​ജി: ഭ​ര​ണ​ഘ​ട​ന​യി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​തു​പോ​ലെ ഇ​ന്ത്യ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു പ​ക​രം ‘ഇ​ന്ത്യ എ​ന്ന ഏ​ക​ശി​ലാ​ത്മ​ക...

സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

0
കോട്ടയം: മദ്യപിക്കാൻ കൂടെ വരാത്തതിന്‍റെ പേരിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ....

മണിപ്പുർ കലാപത്തിന് ഇന്ന് ഒരുവർഷം ; ബന്ദിന് ആഹ്വാനം

0
ഇംഫാൽ: മണിപ്പുരിലെ അശാന്തിക്ക് വെള്ളിയാഴ്ച ഒരാണ്ട്. കഴിഞ്ഞ മേയ് മാസം മൂന്നിനാണ്...

പയ്യന്നൂരിലെ സൂപ്പർ മാർക്കറ്റിൽ ഒരേ കള്ളൻ കയറിയത് നാല് തവണ ; ഇന്നും കാണാമറയത്ത്

0
കണ്ണൂർ: പയ്യന്നൂരിലെ സ്കൈപ്പർ എന്ന സൂപ്പർ മാർക്കറ്റിന്‍റെ ഉടമകൾ ഒരു കള്ളനെക്കൊണ്ട്...