Saturday, April 20, 2024 10:59 am

93 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും കൈക്കലാക്കി ; വനിതാ എഎസ്ഐ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം: രണ്ടുപേരിൽ നിന്നായി 93 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വനിതാ എഎസ്ഐ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആര്യശ്രീയെയാണ് (47) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മലപ്പുറം തവനൂര്‍ സ്വദേശിയാണ് ആര്യശ്രീ. ഇവരുടെ സുഹൃത്തായ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93 പവന്‍ സ്വർണാഭരണവും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപയും വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. അന്വേഷണത്തിനൊടുവിലാണ് ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ എം. സുജിത്ത് ഇവരെ അറസ്റ്റ് ചെയ്തത്. ആര്യ ശ്രീയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

Lok Sabha Elections 2024 - Kerala

2017ലാണ് പരാതിക്കടിസ്ഥാനമായ ആദ്യ സംഭവം. 93 പവന്‍ തന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞ് മൂന്ന് ലക്ഷം രൂപ ലാഭവും ആഭരണവും നൽകാമെന്ന് ആര്യ ശ്രീ സുഹൃത്തായ പഴയന്നൂർ സ്വദേശിക്ക് ഉറപ്പ് നൽകി സ്വർണാഭരണം കൈക്കലാക്കി‌. പിന്നീട് മൂന്ന് തവണയായി ഒന്നരലക്ഷം രൂപയും കൈക്കലാക്കി. എന്നാൽ ഇതുവരെ പണവും ആഭരണവും കിട്ടാതായതോടെയാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്. തുടർന്ന് രണ്ടുവര്‍ഷം മുമ്പ് ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപ വാങ്ങിയെന്ന പരാതിയും ലഭിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡിലീറ്റ് ചെയ്യണം, അല്ലെങ്കില്‍ കടുത്ത നടപടി ; സുപ്രീംകോടതി

0
ഡല്‍ഹി: ഒരു കുട്ടി അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ലാതിരിക്കാമെങ്കിലും കുട്ടികളെ അശ്ലീല...

ജീർണാവസ്ഥയിലായിരുന്ന കുറവൻകുഴി പോസ്റ്റോഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി

0
കുറവൻകുഴി : ജീർണാവസ്ഥയിലായിരുന്ന കുറവൻകുഴി പോസ്റ്റോഫീസ് സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കോയിപ്രം...

വീട്ടിലെ വോട്ടിൽ വീണ്ടും തിരിമറി ; കണ്ണൂരിൽ പരാതിയുമായി എൽഡിഎഫ് രംഗത്ത്

0
കണ്ണൂർ: കണ്ണൂരിൽ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽഡിഎഫ്. വീട്ടിലെ വോട്ടിൽ കള്ളവോട്ട്...