പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഗൗരവ് റാഗ്ഡെയാണ് സുഹൃത്തും ക്രിമിനൽ പശ്ചാത്തലമുള്ളയാളുമായ ഗൗരവ് റാംഭാവു റാവുത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ റാഗ്ഡെ രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. മുംബൈ സ്വദേശിയായ യുവതിയുമായി റാഗ്ഡെ പ്രണയത്തിലായിരുന്നു. റാഗ്ഡെ ജയിലിലായിരുന്ന കാലയളവിൽ റാംഭാവു റാവുത്ത് യുവതിയുമായി അടുപ്പത്തിലായി. പിന്നീട് ഇരുവരും നരേന്ദ്ര നഗർ പ്രദേശത്ത് ക്ലൗഡ് കിച്ചൺ ബിസിനസ് ആരംഭിക്കുകയും സമീപത്തെ വാടകവീട്ടിൽ താമസിക്കുകയും ചെയ്തു.

സംഭവദിവസം ഉച്ചയ്ക്ക് യുവതി റാവുത്തിന്റെ വീട്ടിലെത്തുകയും സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു. വിവരം അറിഞ്ഞ റാഗ്ഡെ ഉടൻ വീട്ടിലെത്തി ബഹളംവയ്ക്കുകയും വീടിന് നേരെ കല്ലെറിയുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് റാവുത്തും സുഹൃത്തുക്കളും പിൻവാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ റാഗ്ഡെ ഇവരെ പിന്തുടർന്നു. നരേന്ദ്രനഗറിലെ സുന്ദർബൻ നാലയ്ക്ക് സമീപം ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടി. വഴക്കിനിടെ റാവുത്തും സുഹൃത്ത് അഭിഷേക് വാസ്നികും ചേർന്ന് റാഗ്ഡെയെ കത്തികൊണ്ട് കുത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ റാഗ്ഡെ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രദേശവാസികളിൽ ചിലർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് റാവുത്തിനെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും ഇയാളിൽനിന്ന് കണ്ടെടുത്തു. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...