10 വർഷത്തിനുശേഷം മോദി വീണ്ടും പാകിസ്ഥാനിലേക്ക്? ഇസ്ലാമാബാദിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഇന്ത്യയ്ക്ക് ഔദ്യോഗിക ക്ഷണം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അടുത്ത വർഷം ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌.സി.ഒ.) ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാകിസ്ഥാൻ. സംഘടനയുടെ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ഇന്ത്യയുൾപ്പെടെയുള്ള എല്ലാ അംഗരാജ്യങ്ങൾക്കും ഔദ്യോഗിക ക്ഷണം അയക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാർത്താസമ്മേളനത്തിനിടെയാണ് പാക് വിദേശകാര്യ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിലേക്ക് എല്ലാ അംഗങ്ങളെയും ക്ഷണിക്കാൻ ഔദ്യോഗിക ബാധ്യതയുണ്ടെന്നും മാനദണ്ഡങ്ങൾ അനുസരിച്ച് അത് നടപ്പിലാക്കുമെന്നും വക്താവ് അറിയിച്ചു.

ഓഗസ്റ്റ് ആദ്യം മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും പാക് വിദേശകാര്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യത്തിന്, ചർച്ചയ്ക്കായി ഇന്ത്യ ഇതുവരെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു വക്താവിന്റെ മറുപടി. 2027-ലാണ് അടുത്ത എസ്‌.സി.ഒ. ഉച്ചകോടി നടക്കേണ്ടത്. എന്നാൽ ഇതിന്റെ കൃത്യമായ മാസമോ തീയതിയോ പാകിസ്ഥാൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ചൈന, റഷ്യ, ഇന്ത്യ, പാകിസ്ഥാൻ, കസാഖ്‌സ്താൻ, കിർഗിസ്താൻ, താജിക്കിസ്താൻ, ഉസ്‌ബെക്കിസ്താൻ, ഇറാൻ, ബെലാറുസ് എന്നിങ്ങനെ പത്ത് രാജ്യങ്ങളാണ് ഈ അന്താരാഷ്ട്ര കൂട്ടായ്മയിലുള്ളത്.

രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ സഹകരണത്തിനായി യൂറേഷ്യൻ മേഖലയിലെ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച ഈ കൂട്ടായ്മയുടെ ആതിഥേയത്വം റൊട്ടേഷൻ അടിസ്ഥാനത്തിലാണ് അംഗരാജ്യങ്ങൾക്ക് ലഭിക്കുന്നത്. ഇത്തവണ അധ്യക്ഷസ്ഥാനവും ആതിഥേയത്വവും പാകിസ്ഥാനാണ്.2015 ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി പാകിസ്ഥാനിൽ സന്ദർശനം നടത്തിയത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുടുംബാംഗങ്ങളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായിരുന്നു മോദി അന്ന് ലാഹോറിൽ എത്തിയത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...