വണ്ടിനെ പിടിച്ചാൽ ലക്ഷപ്രഭുക്കളാകാം ; മധ്യപ്രദേശിൽ രണ്ടര ലക്ഷം വണ്ടുകളെ പിടിച്ച് ഗോത്രവർഗക്കാർ നേടിയത് ലക്ഷങ്ങൾ

For full experience, Download our mobile application:
Get it on Google Play

ബോപ്പൽ: മധ്യപ്രദേശിലെ പച്ചപ്പാർന്ന സാൽ കാടുകളെ സംരക്ഷിക്കാൻ വനംവകുപ്പ് നടപ്പാക്കിയ വ്യത്യസ്തവും കൗതുകകരവുമായ പദ്ധതി വൻ വിജയത്തിലേക്ക്. തൊലി തുളച്ച് മരങ്ങളെ നശിപ്പിക്കുന്ന സാൽ ബോറർ വണ്ടുകളെ പിടികൂടുന്നവർക്ക് ഒന്നിന് രണ്ട് രൂപ പാരിതോഷികം പ്രഖ്യാപിച്ചതോടെ ഗോത്രവർഗ കുടുംബങ്ങൾ കൂട്ടത്തോടെ വനത്തിലേക്ക് ഇറങ്ങുകയായിരുന്നു. ദിണ്ഡോറി ജില്ലയിൽ നടപ്പാക്കിയ ഈ പദ്ധതിയിലൂടെ വെറും രണ്ട് മാസത്തിനുള്ളിൽ ഗ്രാമീണർ പിടികൂടിയത് ഇരുപത്തിയൊന്ന് ലക്ഷത്തിലധികം വണ്ടുകളെയാണ്. ഇതിലൂടെ ഇവർ നേടിയത് നാലപത്തിരണ്ട് ലക്ഷത്തോളം രൂപയാണ്.

ഏകദേശം മുപ്പതിനായിരം ഹെക്ടറോളം വരുന്ന വനമേഖലയിലെ ഒന്നര ലക്ഷത്തോളം സാൽ മരങ്ങളെയാണ് ഈ വണ്ടുകൾ നശിപ്പിച്ചത്. മരങ്ങൾ വ്യാപകമായി വെട്ടിമാറ്റേണ്ടിവരുന്ന ഗുരുതരമായ സാഹചര്യത്തിലാണ് വനംവകുപ്പ് ഈ ബദൽ പരീക്ഷണം നടത്തിയത്. അഞ്ഞൂറോളം കുടുംബങ്ങളാണ് പദ്ധതിയുടെ ഭാഗമായി വണ്ടുവേട്ടയ്ക്കായി ഇറങ്ങിയത്. പ്രത്യേക മരക്കെണികൾ ഒരുക്കി ആകർഷിച്ചാണ് വണ്ടുകളെ കൂട്ടത്തോടെ പിടികൂടിയത്. വണ്ടിന്റെ ആക്രമണത്തിൽ നിന്ന് വനത്തെ രക്ഷിക്കാനും ഒപ്പം തങ്ങൾക്ക് മികച്ചൊരു വരുമാനം നേടാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗ്രാമീണർ. നൂലിൽ കോർത്ത് മാലകളാക്കിയാണ് ഇവർ പിടികൂടിയ വണ്ടുകളെ വനംവകുപ്പിന് മുന്നിൽ ഹാജരാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...