വാടകവീട്ടിൽ കവർച്ച; പട്ടിമറ്റത്ത് എട്ട് പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർന്ന ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പട്ടിമറ്റം: പട്ടിമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയുടെ മുറിയിൽ അതിക്രമിച്ചു കയറി എട്ട് പവൻ സ്വർണാഭരണങ്ങളും 1,20,000 രൂപയും മോഷ്‌ടിച്ച കേസിൽ അസം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അസം സിമലുഗുരി സ്വദേശി ഫൈജുദീൻ (23) ആണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. മെയ് 30-നായിരുന്നു പട്ടിമറ്റം ഭണ്ഡാരക്കവലയിലെ മുറിയിൽ നിന്ന് മോഷണം നടന്നത്. പണത്തിനും സ്വർണത്തിനും പുറമെ, സ്‌കൂട്ടറിന്റെ ആർസി ബുക്കും ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ചെക്ക് ലീഫും പ്രതി കവർന്നിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ കുന്നത്തുനാട് പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇൻസ്‌പെക്ടർ എസ്. ശിവലാൽ, എസ്ഐ എം. അഭിജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിയ്യൂർ ജയിലിലെ റിമാൻഡ് പ്രതിയുടെ മരണം മർദ്ദനം മൂലമല്ല; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

0
തൃശ്ശൂർ: വിയ്യൂര്‍ ജില്ലാ ജയിലില്‍ കുഴഞ്ഞുവീഴുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ലഭ്യമാക്കാൻ ശ്രമം തുടരും: മന്ത്രി പി.സി. വിഷ്ണുനാഥ്

0
തിരുവനന്തപുരം : കേരള ടൂറിസത്തിന് വ്യവസായ പദവി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ...

കടുത്ത വേനൽ ; വാഹനങ്ങൾക്കുള്ളിൽ അപകടകരമായ വസ്തുക്കൾ സൂക്ഷിക്കരുതെന്ന് ഒമാൻ

0
മസ്കറ്റ്: ഗൾഫ് മേഖലയിൽ വേനൽച്ചൂട് അതികഠിനമായി തുടരുന്ന സാഹചര്യത്തിൽ, നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കുള്ളിൽ...

കോട്ടയം ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്ന നിലയിൽ; എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നശിപ്പിച്ചു

0
കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രി വളപ്പിലെ ഔഷധ സസ്യങ്ങൾക്കിടയിൽ കഞ്ചാവ്...