Friday, May 3, 2024 6:21 pm

അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി മരവിപ്പിച്ചു ; ബിജെപിയുടെ പ്രതിഷേധം ഫലം കണ്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി മരവിപ്പിച്ച് പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ്. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് സെക്രട്ടറി, സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തനടപടികളാണ് മരവിപ്പിച്ചത്. ടെൻഡർ കൊട്ടേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ഇഷ്ടക്കാരിൽ നിന്ന് കമ്മീഷൻ വാങ്ങി ശബരിമല സ്പെഷ്യൽ ഫണ്ട് ഉപയോഗിച്ച് കസേരകളും വാട്ടർ ടാങ്കുകളും വാങ്ങിയതിന്റെ ബില്ലുകൾ പാസ്സാക്കാത്തതിനും ഈ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചു ബിജെപിയുടെ മെമ്പർമാർ പഞ്ചായത്ത് കമ്മിറ്റിയിൽ വിയോജനക്കുറിപ്പും കൊടുത്തിരുന്നു.

മേലേതിൽ കിസുമകുമാരിയുടെ പരാതി മേലുള്ള ഹൈക്കോടതി നോട്ടീസ് പഞ്ചായത്ത് പ്രസിഡണ്ട് പി എസ് മോഹനന്റെ വീട്ടിലെ അഡ്രസ്സിൽ ഹൈക്കോടതി അയച്ചതും ആണ്. തന്റെ ഇഷ്ടങ്ങൾക്ക് കൂട്ടുനിൽക്കാത്തതിനും അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന് ഉദ്യോഗസ്ഥരെ ദ്രോഹിക്കുന്നത് പതിവാണ്. കോവിഡ് കാലത്തും ശബരിമല സീസൺ സമയത്തും രാവും പകലും ഇല്ലാതെ ആത്മാർത്ഥമായി അധ്വാനിച്ച് ജോലി ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയാണ് പഞ്ചായത്ത് പ്രസിഡണ്ട് സസ്പെൻഷൻ പോലുള്ള അധികാര ദുർവിനിയോഗ നടപടികൾ സ്വീകരിച്ചത്.

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നശേഷം നാളിതുവരെ പ്രസിഡന്റിന്റെ അഴിമതിക്കും ദുർഭരണത്തിനും കൂട്ടുനിൽക്കാത്ത സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരെ പല കുറ്റങ്ങൾ കണ്ടെത്തിയും ഭീഷണിപ്പെടുത്തിയും അവരുടെ ക്യാബിനുകൾ പൂട്ടി മാനസിക സമമ്മർദ്ധത്തിൽ പെടുത്തി ഒഴിവാക്കുന്നത് പതിവാണ്. അതിൽ അവസാനത്തെ ബലിയാടുകളാണ് ഈ ജീവനക്കാർ. ഇതിനുമുമ്പുള്ള സെക്രട്ടറിയുടെ ഓഫീസ് ഒരാഴ്ചയോളമായി പൂട്ടിയിടുകയും ബിജെപിയുടെ മെമ്പർമാർ സമരം നടത്തി ഡി ഡി പി യെ കൊണ്ട് തുറപ്പിക്കുകയായിരുന്നു.

നിലവിൽ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല കലഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറിക്കാണ്. ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ വരുന്നവർ പൊറുതിമുട്ടിരിക്കുകയാണ്. മാസങ്ങൾ ആയിട്ടും ഫയലുകൾ നീക്ക് പോക്ക് ആകുന്നില്ല. 2022-23 വാർഷിക പദ്ധതിയിലെ ഫണ്ട് ചിലവാക്കിയതിൽ കേരളത്തിൽ 941 പഞ്ചായത്ത് ഉള്ളതിൽ 939 ആം സ്ഥാനത്താണ് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്. ഫയലുകൾ പെൻഡിങ്ങിൽ കഴിഞ്ഞ സെപ്റ്റംബറിൽ 941 സ്ഥാനത്തുമായിരുന്നു. നിയമപരമായി ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അനുകൂലമായുള്ള പഞ്ചായത്ത് ഡയറക്ടറുടെ ഈ വിധി സ്വാഗതാർഹമാണ് എന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊടുംചൂടിൽ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇതുവരെ 497ഓളം കറവപ്പശുക്കൾ ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്

0
തിരുവനന്തപുരം: കൊടുംചൂടിൽ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇതുവരെ 497ഓളം കറവപ്പശുക്കൾ ചത്തെന്ന് മൃഗസംരക്ഷണ...

അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ തൊഴിൽ അവസരം ; ആകർഷകമായ ശമ്പളം

0
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക്...

സൂര്യയുടെ ജീവനെടുത്തത് അരളിപൂവ്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് ; ചെടിയും പൂവും വിഷമെന്ന്...

0
ഹരിപ്പാട്: യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്സ് സൂര്യ സുരേന്ദ്രന്‍റെ...

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു

0
ഇടുക്കി: മറയൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു. മറയൂർ പള്ളനാട് സ്വദേശി...