ചലനശേഷി നഷ്ടമായ മകനെ സ്‌കൂളില്‍ കുട്ടികള്‍ കളിയാക്കുന്നു ; മന്ത്രിയുടെ മുന്നില്‍ വീട്ടമ്മയുടെ പരാതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയത്തെ താലൂക്ക് അദാലത്തില്‍ ചലനശേഷി നഷ്ടമായ മകനെ സ്‌കൂളില്‍ കുട്ടികള്‍ കളിയാക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ. കാലിന് ചലനശേഷി നഷ്ട്ടപ്പെട്ട ശ്രീഹരി മകന് സ്‌കൂളില്‍ കൂട്ടുകാരുടെ കളിയാക്കലുകള്‍ നിരന്തരമായി നേരിടേണ്ടി വരുന്നു ആരും തണലാകുന്നില്ല എന്ന പരാതിയാണ് വീട്ടമ്മ പങ്കുവച്ചത്. മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇക്കാര്യം പറയുന്നതിനിടെ വീട്ടമ്മ പൊട്ടിക്കരഞ്ഞതായും മന്ത്രി പറഞ്ഞു.

കൂലിപ്പണിക്കാരനായ ഇളങ്ങൂര്‍ അജിത് കുമാറിന്റെയും പ്രീതിയുടെ മകനാണ് ശ്രീഹരി. പുത്തേറ്റ് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. കാലിന് ചലനശേഷി നഷ്ട്ടപ്പെട്ട ശ്രീഹരിക്ക് സ്‌കൂളില്‍ കൂട്ടുകാരുടെ കളിയാക്കലുകള്‍ നിരന്തരമായി നേരിടേണ്ടി വരുന്നു ആരും തണലാകുന്നില്ല എന്ന പരാതിയാണ് അമ്മ പങ്കുവച്ചത്. ഇതേതുടര്‍ന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ചു വരുത്തി ഹരി പഠിച്ചിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും കൗണ്‍സിലിങ്ങ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ശ്രീഹരിക്ക് അവിടെ തന്നെ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താനും ചുമതലപ്പെടുത്തി. കൂടാതെ ഹരിക്ക് സഞ്ചരിക്കാന്‍ വികലാംഗ കോര്‍പ്പറേഷനില്‍ നിന്നും വീല്‍ചെയര്‍ ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു; ഫണ്ട് വിനിയോഗം വെറും 0.01 ശതമാനത്തിൽ...

0
ന്യൂഡല്‍ഹി: പിഎം കേയേഴ്‌സ് ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കർഷക ദിനാചരണം നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കർഷക ദിനാചരണം...

പ്രളയബാധിതർക്ക് കൈത്താങ്ങായി കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജൺ

0
പത്തനംതിട്ട : പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളിൽ ദുരിതബാധിത കുടുംബങ്ങൾക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമായ ലാബ് റീയേജന്‍റ്കള്‍, ലാബ്...