സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമായ ലാബ് റീയേജന്‍റ്കള്‍, ലാബ് ഉപകരണങ്ങള്‍ മുതലായവ ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ ഏഴ് രാവിലെ 11. വിവരങ്ങള്‍ക്ക് ആശുപത്രി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍  0469 2602494.

ഐ.ടി.ഐ പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്മെന്റ് (ഒരു വര്‍ഷം) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത – പ്ലസ് ടു/ബിരുദം. ഫോണ്‍  7306119753.

ഓണ്‍ലൈന്‍ ലേലം
ജില്ല പോലീസ് ആസ്ഥാന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുളള ആറ് വകുപ്പ്തല ഇരുചക്ര വാഹനങ്ങളുടെ ലേലം സെപ്റ്റംബര്‍ രണ്ട് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ http://www.mstcecommerce.com/ ല്‍ MSTC/TVC/DPC PTA/2/PATHANAMTHITTA/26-27/22910 ലേല നമ്പരില്‍ നടക്കും. ഫോണ്‍  0468 2222630.

അറിയിപ്പ്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡില്‍ നിന്ന് ലഭിച്ചിട്ടുള്ള വയര്‍മാന്‍ /സൂപ്പര്‍വൈസര്‍ പെര്‍മിറ്റുകളും എ, ബി, സി ക്ലാസ് കോണ്‍ട്രാക്ടര്‍ ലൈസന്‍സുകളും ഓഗസ്റ്റ് 31 ന് മുമ്പ് https://samraksha.cei.kerala.gov.in/ ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍  04682 223123.

മണ്ണ് ലേലം
കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് അധികം വന്ന 81.6 ക്യൂബിക് മീറ്റര്‍ (163.2 മെട്രിക് ടണ്‍) മണ്ണ് സെപ്റ്റംബര്‍ രണ്ട് രാവിലെ 11 ന് കൊടുമണ്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുന്നു. ഫോണ്‍  04734 224827.

ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍  7994449314.

വിമുക്തഭടന്‍മാര്‍ക്ക് സൗജന്യ നിയമസഹായ ക്ലിനിക്
ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ ജില്ല സൈനിക ക്ഷേമ ഓഫീസില്‍ വിമുക്ത ഭടന്‍മാര്‍ക്ക് ആവശ്യമായ നിയമസഹായ സേവനം ലഭ്യമാക്കുന്നതിന് ഓഗസ്റ്റ് 20 രാവിലെ 11 മുതല്‍ സിറ്റിംഗ് നടത്തും. ഫോണ്‍  0468 2961104.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...