പ്രളയബാധിതർക്ക് കൈത്താങ്ങായി കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജൺ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളിൽ ദുരിതബാധിത കുടുംബങ്ങൾക്ക് കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) യൂത്ത് കമ്മീഷൻ സൗത്ത് റീജൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. കെ.സി.സി യൂത്ത് കമ്മിഷൻ സൗത്ത് റീജിയൻ ചെയർപേഴ്സൺ അഡ്വ.ആൽബി അന്ന ആബി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഓർത്തഡോക്സ് സഭ അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡന്റ് ഡോ.മാത്യൂസ് മാർ തെവോദിയോസ് മെത്രാപ്പോലീത്ത ഭക്ഷ്യവസ്തുക്കൾ കൈമാറി. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാലി സാലു, ഷിബു കാഞ്ഞിക്കൽ എന്നിവര്‍ക്കും റാന്നി മേഖലയിലേക്കുള്ള ഭക്ഷ്യവസ്തുകൾ റാന്നി ബിലിവേഴ്സ് ചർച്ച് വികാരി റവ.സജു തോമസ് എന്നിവർക്കുമാണ് കൈമാറിയത്.

പ്രളയബാധിതരുടെ ദുരിതത്തിൽ പങ്കുചേർന്ന് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.സി.സി സൗത്ത് റീജൺ യൂത്ത് കമ്മീഷൻ ഈ സഹായ പ്രവർത്തനം സംഘടിപ്പിച്ചത്. റവ.സജു തോമസ്, റവ.ജിജിൻ കെ.ജോർജ്ജ്, സാം വി.ജേക്കബ്, ജെഫി എം.യേശുദാസൻ, അഡ്വ.രോഹിത്, ജോൺ വർഗ്ഗീസ്, ഷിബിൻ റ്റി.പണിക്കർ, അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു. ദുരിതബാധിതർക്ക് തുടർന്നും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാൾ, തെരഞ്ഞെടുപ്പ് ഫലംപോലും മാറ്റിമറിക്കാൻ അതിന് സാധിക്കും ; നിർമല സീതാരാമൻ

0
മുംബൈ : നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാളുപോലെയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ....

മാസപ്പടി : പിണറായിയെ പ്രതിരോധിക്കാതെ സിപിഐ ; കേസിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ...

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...