റീചാർജ് മാറിപ്പോയാലും ഇനി പണം പോവില്ല ; തുക തിരികെ ലഭിക്കാൻ ജിയോയുടെ പുതിയ സംവിധാനം!

For full experience, Download our mobile application:
Get it on Google Play

അബദ്ധത്തിൽ തെറ്റായ നമ്പറിലേക്ക് റീചാർജ് ചെയ്യുന്നത് പലരെയും വലയ്ക്കുന്ന പ്രശ്നമാണ്. വലിയ തുകയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ തെറ്റായ നമ്പറിലേക്ക് പണം അയച്ചു പോകുന്നവർക്കായി അത് തിരികെ ലഭിക്കാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. ഇനി മുതൽ പണം മാറിപ്പോയാൽ ആ നമ്പറിന്റെ ഉടമയെ വിളിച്ച് അപേക്ഷിക്കേണ്ടി വരില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ജിയോയുടെ ഔദ്യോഗിക ആപ്പായ ‘മൈജിയോ’ വഴി റീചാർജ് ചെയ്യുന്നവർക്ക് മാത്രമേ നിലവിൽ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. പേടിഎം, ഫോൺപേ തുടങ്ങിയ തേർഡ് പാർട്ടി ആപ്പുകൾ വഴി ചെയ്യുന്ന റീചാർജുകൾക്ക് ഈ സേവനം ലഭ്യമായേക്കില്ല. കൂടാതെ, റീചാർജ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ റീഫണ്ടിനായുള്ള അപേക്ഷ സമർപ്പിക്കണം എന്ന നിബന്ധനയുമുണ്ട്. ഈ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷിച്ചാൽ മാത്രമേ പണം തിരികെ ലഭിക്കാനുള്ള നടപടികൾ ആരംഭിക്കാൻ സാധിക്കൂ.

ഇതിനായി മൈജിയോ ആപ്പിലെ ‘ട്രാൻസാക്ഷൻ ഹിസ്റ്ററി’ എന്ന വിഭാഗത്തിൽ പോയി തെറ്റായ റീചാർജ് കണ്ടെത്തണം. തുടർന്ന് അവിടെ കാണുന്ന ‘Cancel Plan’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് റദ്ദാക്കാനുള്ള കൃത്യമായ കാരണം വ്യക്തമാക്കിയാൽ റീഫണ്ട് നടപടികൾ പൂർത്തിയാക്കാം. പണം എങ്ങനെ തിരികെ ലഭിക്കണം എന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ജിയോ ഉപഭോക്താക്കൾക്ക് ഏറെ ഗുണകരമാകുന്ന ഈ മാറ്റം സ്മാർട്ട്‌ഫോൺ ഉപയോഗം കൂടുതൽ സുരക്ഷിതമാക്കും

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം : ഡി . സജി

0
റാന്നി: മതസൗഹാര്‍ദവും സമാധാനവും നിലനില്‍ക്കുന്ന നാട്ടില്‍ ബോധപൂര്‍വം ജാതിവെറി പടര്‍ത്താന്‍...

ഫ്രാൻസിൽ ആളിപ്പടർന്ന് വിദ്യാർത്ഥി പ്രക്ഷോഭം ; 400 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

0
പാരീസ്: അധ്യാപകരുടെ എണ്ണക്കുറവും മോശം അടിസ്ഥാന സൗകര്യങ്ങളുടെയും പേരിൽ പൊട്ടിപ്പുറപ്പെട്ട...

ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് പത്തനംതിട്ടയില്‍ അനധികൃത വ്യാപാരമേള : പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി

0
പത്തനംതിട്ട: ഹൈക്കോടതി അനുമതി റദ്ദാക്കിയിട്ടും നിയമം ലംഘിച്ച് വീണ്ടും പ്രവർത്തനം ആരംഭിച്ച...

യുപിയിൽ 150 സീറ്റിൽ മത്സരിക്കാൻ കോൺഗ്രസിന് മോഹം ; കണക്കുപറഞ്ഞ്’ 55 സീറ്റ് നൽകാൻ...

0
ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 150...