പത്തനംതിട്ട: ഹൈക്കോടതി അനുമതി റദ്ദാക്കിയിട്ടും നിയമം ലംഘിച്ച് വീണ്ടും പ്രവർത്തനം ആരംഭിച്ച പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ വ്യാപാരമേളയ്ക്കെതിരെ വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. വ്യാപാരികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് എത്തി മേള നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി. പ്രതിഷേധ പരിപാടികള്‍ക്ക് ഏരിയാ പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ, സെക്രട്ടറി ഗീവർഗീസ് പാപ്പി, യൂണിറ്റ് സെക്രട്ടറി ഷമീർ ബീമ, ലെനിൻ, തോമസ് ഫിലിപ്പ്, മനോജ് വലിയപറമ്പിൽ, ഷൈജു തോമസ്, വിപിൻ ചക്കാല, ഷൈജു കിഞ്ചൽ, ഹസീബ് ഫാന്റസി, ജയ്സൺ തുടങ്ങിയവർ നേതൃത്വം നൽകി.
കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമായി വ്യാപാരമേള വീണ്ടും ആരംഭിക്കാനുള്ള ശ്രമം തുടർന്നാൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ശക്തമായ ഉപരോധ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ജിയോ ഗ്രൗണ്ടില്‍ തുടങ്ങുന്ന വ്യാപാരമേളക്കെതിരെ മറ്റുവ്യാപാര സംഘടനകളും പ്രതിഷേധത്തിലാണ്. പത്തനംതിട്ട നഗരസഭയുടെ രഹസ്യപിന്തുണ നിയമവിരുദ്ധമായി നടത്തുന്ന ഈ മേളക്ക് ഉണ്ടെന്ന ആരോപണം നിലനില്‍ക്കുകയാണ്. നഗരസഭാ ഭരണസമിതിയും മുനിസിപ്പല്‍ സെക്രട്ടറിയും ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കണമെന്ന് ഏരിയാ സെക്രട്ടറി ഗീവർഗീസ് പാപ്പി ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന് ഏരിയാ പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ, സെക്രട്ടറി ഗീവർഗീസ് പാപ്പി, യൂണിറ്റ് സെക്രട്ടറി ഷമീർ ബീമ, ലെനിൻ, തോമസ് ഫിലിപ്പ്, മനോജ് വലിയപറമ്പിൽ, ഷൈജു തോമസ്, വിപിൻ ചക്കാല, ഷൈജു കിഞ്ചൽ, ഹസീബ് ഫാന്റസി, ജയ്സൺ തുടങ്ങിയവർ നേതൃത്വം നൽകി.





























