ഇടപാടിന് ഇനി പിന്‍ വേണ്ട ; യുപിഐ ലൈറ്റുമായി ഫോണ്‍ പേ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: നിങ്ങള്‍ ഫോണ്‍പേ ഉപയോഗിക്കുന്നവരാണോ, എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയുണ്ട്. ഇനി മുതല്‍ പിന്‍ നല്‍കാതെ തന്നെ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേയില്‍ ഇടപാട് നടത്താം. മറ്റൊരു ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിന് പിന്നാലെ ഫോണ്‍ പേയിലും യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. ചില ഉപാധികളോടെ പിന്‍ നല്‍കാതെ തന്നെ സുഗമമമായി ഇടപാട് നടത്താന്‍ സാധിക്കുന്നതാണ് യുപിഐ ലൈറ്റ്. 200 രൂപയില്‍ താഴെ മൂല്യമുള്ള ഇടപാടുകളാണ് ഇത്തരത്തില്‍ നടത്താന്‍ സാധിക്കുക.

ഉപഭോക്താവിന്റെ ബാങ്കിന്റെ കോര്‍ ബാങ്കിങ് സംവിധാനത്തിലേക്ക് പോകാതെ തന്നെ ഇടപാട് നടത്തുന്നത് കൊണ്ടാണ് വേഗത്തില്‍ പണം കൈമാറാന്‍ സാധിക്കുന്നത്. ഫോണ്‍പേയിലെ യുപിഐ ലൈറ്റ് ഫീച്ചര്‍ എല്ലാ ബാങ്കുകളും സപ്പോര്‍ട്ട് ചെയ്യുന്നത് കൊണ്ട് ഉപഭോക്താവിന് ഏതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ലെന്ന് കമ്പനി അറിയിച്ചു.യുപിഐ ലൈറ്റ് ആക്ടിവേറ്റ് ചെയ്യുന്ന വിധം: ഫോണ്‍ പേ ആപ്പില്‍ ഹോം സ്‌ക്രീനില്‍ കാണുന്ന യുപിഐ ലൈറ്റില്‍ ക്ലിക്ക് ചെയ്ത് ഇത് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. യുപിഐ ലൈറ്റില്‍ സൂക്ഷിക്കേണ്ട തുക നല്‍കിയ ശേഷം ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുക്കുക. യുപിഐ പിന്‍ നല്‍കുന്നതോടെ ലൈറ്റ് അക്കൗണ്ട് ആക്ടീവ് ആകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...