തിരുവല്ല: ദൈവത്തോട് ചേർന്ന് ജീവിക്കുകയും ജീവിതാനുഭവങ്ങളിൽ ദൈവീക സാന്നിദ്ധ്യം തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് ഫലകരമായ ജീവിതം കാഴ്ച്ചവെയ്ക്കാനാകൂ എന്ന് ഇവാൻജലിക്കൽ സഭാ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് എബ്രഹാം. തിരുവല്ല ഇവാൻജലിക്കൽ സഭാ ആസ്ഥാനത്ത് ഈസ്റ്റ്, വെസ്റ്റ്, സൗത്ത് ഡയോസിസിലെ യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റവ. അച്ചൻകുഞ്ഞ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. വികാരി ജനറാൾ വെരി റവ സി. കെ ജേക്കബ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. യുവജന പ്രവർത്തന ബോർഡ് വൈസ് പ്രസിഡണ്ട് റവ. സാം മാത്യു, സെക്രട്ടറി റവ. അനിഷ് മാത്യു, ട്രഷറാർ റവ. പി. ടി മാത്യു, മുൻ ട്രഷറാർ റവ. സജി മാത്യു, ഡോ. ജോൺ ജേക്കബ്, നവീൻ രാജീവ്, യൂത്ത് ചാപ്ലയിൻ റവ അനിഷ് തോമസ് ജോൺ, റവ. ഡോ. പ്രകാശ് ഏബ്രഹാം മാത്യു, റവ. ടോണി തോമസ്, റവ. സമുവേൽ മാത്യു, ബ്ലെസി കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള യൂത്ത്സ് യൂണിയനുകളിലെ പ്രവർത്തകരും ചുമതലക്കാരും ആണ് സമ്മേളനത്തിൽ പങ്കെടുത്തത്. യുവജനങ്ങൾക്കും യുവമാതാപിതാക്കൾക്കുമായി പ്രത്യേകം കൗൺസിലിംങ്, കരിയർ ഗൈഡൻസ് ക്ലാസുകൾ നടത്തപ്പെട്ടു. യൂത്ത് ബോർഡ് ഗായകസംഘം ഗാനങ്ങൾ ആലപിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033