Thursday, May 2, 2024 7:03 pm

ബിജെപിയുടെ തോളിൽ കയ്യിട്ടാണ് മുഖ്യമന്ത്രിയുടെ ഐക്യാഹ്വാനം : കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയും സി പി എമ്മും ബിജെപിയുടെ തോളില്‍ കയ്യിട്ടുകൊണ്ടാണ് പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് മുന്നില്‍നിന്നു നയിക്കണമെന്നു ആഹ്വാനം ചെയ്യുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ആരോപിച്ചു. കര്‍ണാടകത്തില്‍ സി പി എം ഇരട്ടത്താപ്പ് മറനീക്കി പുറത്തുവരുകയും അതിന് അവര്‍ക്ക് കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്തു. ജെ ഡി എസുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെതിരേ സി പി എം 4 സീറ്റില്‍ മത്സരിച്ചതുമൂലം രണ്ടിടത്ത് ബി ജെ പി ജയിച്ചെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. സി പി എം വോട്ടുകള്‍ മറിഞ്ഞിട്ടും കോണ്‍ഗ്രസ് മികച്ച വിജയം നേടിയെന്നും അദ്ദേഹം ചൂണ്ടികാട്ടി.

തോല്‍ക്കുമെന്ന് നൂറൂ ശതമാനം ഉറപ്പുണ്ടായിട്ടും സി പി എം മത്സരിച്ച് ബി ജെ പിയെ ജയിപ്പിച്ചിട്ട് മുഖ്യമന്ത്രി എന്തു ജനാധിപത്യമതേതര ശാക്തീകരണത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു. ബി ജെ പിയുടെ തോളില്‍ കയ്യിട്ടുകൊണ്ടുള്ള ഈ പുരപ്പുര പ്രസംഗം സി പി എം ഇനിയെങ്കിലും അവസാനിപ്പിക്കണം. കോണ്‍ഗ്രസിനെതിരേ ജനസംഘവുമായി സഖ്യമുണ്ടാക്കി ഒന്നിച്ച് മത്സരിച്ച് കേന്ദ്രമന്ത്രിസഭ രൂപീകരിക്കുകയും ആര്‍ എസ് എസിന് വളരാന്‍ വളക്കൂറുള്ള മണ്ണുണ്ടാക്കുകയും ചെയ്ത സി പി എം അവരോട് സന്ധി ചെയ്ത ചരിത്രമേയുള്ളു. കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിലും കര്‍ണാടക നിയമസഭാ തെരഞ്ഞുടുപ്പിലും അത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവി സാന്നിധ്യം ; പുലിയെന്ന് സംശയം

0
കണ്ണൂർ : വിമാനത്താവള പരിസരത്ത് വന്യജീവി സാന്നിധ്യം. പുലിയെന്നാണ് സംശയം. പ്രദേശത്ത്...

എ.കെ.എ.കോൾഫ് ഇവാൻ ജോൺ ഗിന്നസിലേക്ക്

0
തിരുവനന്തപുരം: ഇലക്ട്രോണിക് മ്യൂസിക് ലൈവ് സെറ്റ് കാറ്റഗറിയിൽ ഗിന്നസ് വേൾഡ്...

പ്രശസ്ത എഴുത്തുകാരി റീനി ജേക്കബ് അന്തരിച്ചു

0
കണറ്റികട്ട് യൂ എസ് എ: പ്രവാസി എഴുത്തുകാരി റീനി ജേക്കബ് (70)...

വടക്കഞ്ചേരിയില്‍ 188.5 കിലോ കഞ്ചാവ് പിടിച്ച കേസില്‍ പ്രതികൾക്ക് 15 വർഷം തടവും ഒരു...

0
പാലക്കാട്: വടക്കഞ്ചേരിയില്‍ 188.5 കിലോ കഞ്ചാവ് പിടിച്ച കേസില്‍ പ്രതികൾക്ക് 15...