ഞാൻ ഒറ്റയാൻ, തോൽക്കുമ്പോൾ കരുത്തനാവുകയെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്, അതൃപ്തി പരസ്യമാക്കി ഡികെ

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം കോണ്‍ഗ്രസില്‍ അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള ചര്‍ച്ചകളാണ് ചൂട് പിടിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറും മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയെയുമാണ് പരിഗണിച്ചിരിക്കുന്നത്. ഇതിനിടയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അതൃപ്തി പരസ്യമായി പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ രംഗത്ത്. ബെംഗളുരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഡി കെ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കത്തിലെ അതൃപ്തി വ്യക്തമാക്കിയത്. ഞാന്‍ ഒറ്റയാനാണെന്ന് പറഞ്ഞ ഡി കെ, തോല്‍ക്കപ്പെടുമ്പോള്‍ കരുത്തനാവുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രി തര്‍ക്കം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ദില്ലിക്ക് പോകുകയാണെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. ഇന്ന് എന്റെ പിറന്നാളാണ്, ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ദില്ലിയിലേക്ക് പോവും. സമയം തീരുമാനിച്ചിട്ടില്ലെന്നും വിമാനത്തിന്റെ സമയം നോക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നും പറഞ്ഞു. ഖാര്‍ഗെയാണ് അന്തിമ തീരുമാനം എടുക്കുക. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, ദീപക് ബാബരിയ, ജിതേന്ദ്ര സിംഗ് അല്‍വാര്‍ എന്നിവരാണ് യോഗത്തിലെ നിരീക്ഷകര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...

ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി...

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായി താന്‍ പോയതിനുള്ള പ്രതികാരമായിരുന്നു തന്റെ അറസ്റ്റെന്ന് ജാന്‍മണി

0
കോഴിക്കോട്: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായി താന്‍ പോയതിനുള്ള...

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...