അരിക്കൊമ്പന്‍ അരി തേടിയെത്തിയത് പുലര്‍ച്ചെ, ആശങ്കയോടെ പ്രദേശവാസികള്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അരിതേടി അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലും ആക്രമണം തുടങ്ങി. ഇന്നലെ രാത്രിയോടെ മേഘമലക്ക് സമീപം മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയുടെ ജനല്‍ തകര്‍ത്തെങ്കിലും അരി ഭക്ഷിക്കാതെ മടങ്ങിയെന്ന വിവരമാണ് തമിഴ്‌നാട് വനംവകുപ്പിന് ലഭിച്ചത്. ചിന്നക്കനാലിലേത് പോലെ രാത്രി രണ്ടു മണിക്ക് ശേഷമാണ് എസ്റ്റേറ്റിലെ റേഷന്‍ കടയുടെ ജനല്‍ കൊമ്പന്‍ ഭാഗികമായി തകര്‍ത്തത്. തകര ഷീറ്റുകൊണ്ട് മറച്ചിരുന്ന ജനലാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അരി തിന്നാതെ ആന തിരികെ കാടുകയറി. ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.

സമീപത്തെ ലയത്തിന്റെ ഒരു വാതിലും തുറക്കാന്‍ ശ്രമിച്ചു. പുലര്‍ച്ചെയോടെ പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖലയിലെത്തി. അപ്പര്‍ മണലാര്‍ ഭാഗത്ത് സംസ്ഥാന വനംവകുപ്പിന്റെ കാമ്പിനുള്ളില്‍ കടന്നു. ആന കടന്ന് പോയപ്പോള്‍ കോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന താല്‍ക്കാലിക ഷെഡും ഭാഗികമായി തകര്‍ന്നു വീണു. തിരികെ അതിര്‍ത്തി മേഖലയിലെ വനത്തിനുള്ളിലേക്ക് കടന്നതായാണ് വനവകുപ്പിന് സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി സി.ടി.ആർ. നിർമൽകുമാർ

0
ചെന്നൈ : മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി...

തമിഴ്നാടിന് വെള്ളം കിട്ടിയാൽ കേരളത്തിനും കൂടി പ്രയോജനം ലഭിക്കുമെന്നും ഊർജമന്ത്രി

0
ചെന്നൈ : മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും...

വി കെ ശ്രീരാമന്റെ വിമർശനത്തോട് യോജിപ്പില്ലെന്ന് തൃശൂർ എംപി സുരേഷ് ​ഗോപി

0
തൃശൂർ: പുലിക്കളിയെ സംബന്ധിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ വിമർശനത്തോട്...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....