പന്തളം തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉത്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉത്ഘാടനം നടന്നു. പുതിയതായി സ്ഥാപിച്ച ടിങ്കറിംഗ് ലാബിന്റെ  ഉത്ഘാടനം പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.യാമി സേതുകുമാർ നിർവ്വഹിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് കെ.എച്ച് ഷിജു അദ്ധ്യക്ഷത വഹിച്ചു. അടൂർ ഗവ.പോളിടെക്നിക് കോളേജ് അധ്യാപകൻ ഡോ.കെ.എസ്.സിശാന്ത് ടിങ്കറിംഗ് ലാബിന്റെ പ്രവർത്തനങ്ങളെയും പ്രയോജനങ്ങളെയും കുറിച്ച് വിദ്യാർത്ഥികൾക്കായി ക്ലാസ്സ് നയിച്ചു. വായന മാസാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് അഡ്വ.യാമി സേതുകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.

സ്കൂൾ തലത്തിൽ വിദ്യാർത്ഥികളിൽ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം പ്രവർത്തനോദ്ഘാടനം പന്തളം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സുനിത വേണു നിർവ്വഹിച്ചു. പന്തളം നഗരസഭ കൗൺസിലർമാരായ കെ.ആർ.വിജയകുമാർ, കെ.ആർ.ശ്രീലേഖ, സ്കൂൾ എസ്.എം.സി ചെയർമാൻ ജി.അനൂപ് കുമാർ, എസ്.എം.സി വൈസ് ചെയർപേഴ്സൺ സീതാലക്ഷ്മി, അധ്യാപികയായ സിമി, കെ.എ.അശോകൻ, ഓമനക്കുട്ടൻ, ജയലക്ഷ്മി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എൻ.ഗിരിജ സ്വാഗതവും ഹെഡ്മാസ്റ്റർ പി.ഉദയൻ നന്ദിയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...